ബസ്സിൽ വനിതാ അഭിഭാഷകയെ ശല്യം ചെയ്ത 67 കാരൻ അറസ്റ്റിൽ


കാസറഗോഡ് ജൂലൈ 23, 2018 • ബസ്സിൽ വനിത അഭിഭാഷകയെ ശല്യം ചെയ്ത 67 കാരൻ അറസ്റ്റിലായി.   ചൗക്കി റഹ്മത്ത് നഗർ സ്വദേശി മുഹമ്മദാണ് അറസ്റ്റിലായത്.  കാസറകോട്ട് നിന്നും  മംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ്സിൽ  പുറക് സീറ്റിലിരുന്ന് തൊട്ടുമുമ്പിൽ സ്ത്രീകളുടെ സീറ്റിലിരിക്കുകയായിരുന്ന അഭിഭാഷകയെ സ്പർശിച്ച് ശല്യം ചെയ്യുകയായിരുന്നുവത്രെ. മാനഭംഗപ്പെടുത്താൻ ശ്രമിച്ചുവെന്ന വനിതാ അഡ്വക്കേറ്റിന്റെ പരാതിയിലാണ് അറസ്റ്റ്. ഒരു പ്രാവശ്യം സ്പർശിച്ചപ്പോൾ  മുന്നറിയിപ്പ് നൽകിയെങ്കിലും ശല്യം ചെയ്യൽ തുടർന്നതായി പരാതിയിൽ പറഞ്ഞു. പിന്നീട്  ചൗക്കിയിൽ ബസ് നിർത്തി മുഹമ്മദ് ഇറങ്ങിയതോടെ അഭിഭാഷകയും കൂടെ ഇറങ്ങി പോലീസിൽ അറിയിക്കുകയായിരുന്നു.

arrested-kasaragod