ഇരുമ്പ് വടി കൊണ്ടടിച്ച് പരിക്കേൽപിച്ച കേസിൽ യുവാവ് പിടിയിൽ


കുമ്പള ജൂലൈ 19, 2018 • ഇരുമ്പ്‌ വടി കൊണ്ടടിച്ച പരിക്കേൽപ്പിച്ച കേസിൽ യുവാവിനെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. കുമ്പള സി.ഐ.കെ പ്രേംസദന്റെ നിർദ്ദേശത്തിൽ കുമ്പള എസ്. ഐ അശോകൻ നടത്തിയ തിരച്ചിലിൽ പുളിക്കൂർ റസാക്ക്(28) ആണ് പിടിയിലായത്. ബന്തിയോട് പേർമുദേയിലെ ശരീഫ്, ഇബ്രാഹിം എന്നിവരെ അടിച്ചു പരിക്കേൽപ്പിച്ചതിന് ഇദ്ദേഹത്തിനെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തിരുന്നു. മുൻ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. സിവിൽ പോലീസ് ഓഫീസർമാരായ പ്രതീഷ് ഗോപാൽ, രാജീവൻ, മണി എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

arrest-kumbla