കാർ കുഴിയിൽ വീണ് നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് രണ്ടുപേർക്ക് പരിക്ക്


കുമ്പള ജൂലൈ 29, 2018 • കാർ കുഴിയിൽ വീണ് നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രിയോടെ കാസറഗോഡ് ഭാഗത്തേക്ക് പോവുകയായിരുന്ന കെ എൽ 14 എൽ 177 ഇയോൺ കാറാണ് കുഴിയിൽ വീണ് നിയന്ത്രണം വിട്ടതിനെതുടർന്ന് എതിരെ വന്ന ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചത്. ബൈക്ക് യാത്രക്കാരായ രണ്ട് പേർക്ക് പരിക്കേറ്റു. ഇവരെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതേ കുഴിയിൽ കഴിഞ്ഞ ദിവസം കാർ വീണ് ടയർ പൊട്ടി തലകീഴായി മറിയുകയും യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപെടുകയും ചെയ്തിരുന്നു. റോഡിന്റെ ശോചനീയാവസ്ഥയെകുറിച്ച് നിരവധി തവണ അധികൃതരെ ബോധിപ്പിച്ചെങ്കിലും നിസ്സംഗതാ ഭാവമാണ് കൈക്കൊള്ളുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു.

bike, car, collide, kumbla, arikady, near, hanumman, temple,