ക്ഷേമ പെൻഷനുകൾ തടഞ്ഞ് വെച്ചതിലൂടെ ഇടത് സർക്കാർ പാവങ്ങളെ വഞ്ചിക്കുന്നു: എ കെ ആരിഫ്


കുമ്പള ജൂലൈ 15, 2018 • വിവിധ ക്ഷേമ പെൻഷനുകൾക്ക് അപേക്ഷ നൽകി 2016 ഡിസംബർ മുതൽ കാത്ത് നിൽക്കുന്ന അർഹരായ ആയിര കണക്കിന് പാവങ്ങളെ ഇടത് സർക്കാർ വഞ്ചിക്കുകയാണന്ന് മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം സെക്രട്ടറിയും കുമ്പള ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ എ കെ ആരിഫ് ആരോപിച്ചു കുമ്പള ഗ്രാമ പഞ്ചായത്തിൽ തന്നെ ആയിരത്തോളം അപേക്ഷകൾ നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് പെൻഷൻ തുകക്കായി കാത്ത് നിൽക്കുന്നവരാണ് നിരവധി തവണകളാണ് ഇവർ പഞ്ചായത്ത് ഓഫീസ് കയറി ഇറങ്ങുന്നത് എല്ലാം ശരിയാക്കാൻ വന്നവർ ഇതൊന്ന് ശരിയാക്കി കൊടുക്കാൻ മുന്നോട്ട് വരണമെന്നും എ കെ ആരിഫ് ആവശ്യപ്പെട്ടു.

ak, arif, kumbla, panachayath, news, muslim, league, kasaragod,