സമൂഹ മാധ്യമങ്ങളിലൂടെ വർഗ്ഗീയ സന്ദേശങ്ങൾ; പോലീസ് കർശന നടപടിക്ക്


കാ​സ​ര്‍​ഗോ​ഡ് ജൂലൈ 11, 2018 • വാ​ട്ട്സ്ആ​പ്പ്, ഫേ​സ്ബു​ക്ക് തു​ട​ങ്ങി​യ സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ല്‍ കൂ​ടി വ​ര്‍​ഗീ​യ വി​ദ്വേ​ഷം പരത്തു​ന്ന ത​ര​ത്തി​ലു​ള്ള അ​നാ​വ​ശ്യ​മാ​യി​ട്ടു​ള്ള​തും സ​ത്യ​വി​രു​ദ്ധ​മാ​യി​ട്ടു​ള്ള​തു​മാ​യ സ​ന്ദേ​ശ​ങ്ങ​ള്‍, മോ​ര്‍​ഫ് ചെ​യ്ത​തും അ​ല്ലാ​ത്ത​തു​മാ​യ ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും പ്ര​ച​രി​പ്പി​ക്കു​ന്ന​തിനെതിരേ പോ​ലീ​സ് രംഗത്ത്.

ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​വ​ര്‍​ക്കെ​തി​രെ​യും അ​താ​ത് ഗ്രൂ​പ്പ് അ​ഡ്മി​ൻ മാ​ര്‍​ക്കെ​തി​രെ​യും ഇ​ന്ത്യ​ന്‍ ശി​ക്ഷാ​നി​യ​മം, ഐ​ടി​ആ​ക്ട് പ്ര​കാ​ര​മു​ള്ള നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന്പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.​വ്യാ​ജ​സ​ന്ദേ​ശ​ങ്ങ​ളും വ്യാ​ജ​പ്ര​ച​ര​ണ​ങ്ങ​ളും പ്രച​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ന്ന​വ​ര്‍ പ്ര​സ്തു​ത വി​വ​രം യ​ഥാ​സ​മ​യം പോ​ലീ​സി​ന്‍റെ ഓ​പ്പ​റേ​ഷ​ന്‍ ബ്ലൂ ​ലൈ​റ്റ് ന​മ്പ​റാ​യ 9497975812 ലോ ​അ​ടു​ത്തു​ള്ള പൊ​ലീ​സ് സ്റ്റേ​ഷ​നി​ലോ അ​റി​യി​ക്കേ​ണ്ട​താ​ണെ​ന്ന് ജി​ല്ലാ പോ​ലീ​സ് ചീ​ഫ് അ​റി​യി​ച്ചു.

ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​വ​ര്‍​ക്കെ​തി​രെ​യും അ​താ​ത് ഗ്രൂ​പ്പ് അ​ഡ്മി​ൻ മാ​ര്‍​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന്പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.​

communal, message, spreading, kasaragod, police, take, action, against-communal-messages