അടുക്കത്ത്ബയലിലെ വാഹനാപകടം; കുഞ്ഞനുജന് പിന്നാലെ ഗുരുതരമായി പരിക്കേറ്റ ജ്യേഷ്ഠനും മരണത്തിന് കീഴടങ്ങി,പിഞ്ചു സഹോദരങ്ങളുടെ വിയോഗത്തിൽ വിറങ്ങലിച്ച് നാട്


കാസറഗോഡ് ജൂലൈ 23, 2018 • ഞായറാഴ്ച രാത്രി അടുക്കത്ത് ബയലിൽ കൂട്ട വാഹനാപകടത്തിൽ കുഞ്ഞനുജന് പിന്നാലെ ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിൽ ചികിത്സയിൽ കഴിയുകയായിരുന്ന ജ്യേഷ്ഠനും മരണത്തിന് കീഴടങ്ങി. ചൗക്കി സ്വദേശി റജീഷിന്റെയും ചെമ്മനാട് സ്വദേശി മഹ്‌സൂമയുടെയും മൂത്ത മകൻ ഇബ്‌റാഹീം ഷാജിൽ (ഏഴ്) ആണ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടത്. ഇവരുടെ രണ്ടാമത്തെ മകൻ മിൽഹാജ് (അഞ്ച്) കാസർഗോട്ടെ ആശുപത്രിയിലേക്കുള്ള വഴി മദ്ധ്യേ മരണപ്പെട്ടിരുന്നു. റോയൽ എൻഫീൽഡ് ബൈക്കിൽ പിതാവിന്റെ കൂടെ യാത്ര ചെയ്യവേ അടുക്കത്ത് ബയൽ ദേശീയപാതയിലെ കുഴി വെട്ടിക്കാൻ ശ്രമിച്ച ബസ് ഇടിച്ച കാർ ഇവരെ ഇടിക്കുകയായിരുന്നു. പിതാവ് റജീഷ് ഗുരുതര പരിക്കുകളോടെ മംഗളൂറുവിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്.

പിഞ്ചു സഹോദരങ്ങളുടെ അപ്രതീക്ഷിത വിയോഗത്തിൽ നാട് തേങ്ങുകയാണ്. ചെമ്മനാട്ടെയും ചൗക്കിയിലെയും വീട്ടിലേക്ക് ദുഃഖ വാർത്തയറിഞ്ഞ ജനങ്ങൾ പ്രവഹിക്കുകയാണ്. ഇബ്‌റാഹീം ഷാജിലിൻറെ മൃതദേഹം ചൗക്കിയിലെ വീട്ടിലേക്ക് കൊണ്ട് രാത്രിയോടെ വരുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ദേശീയ പാതയുടെ അറ്റകുറ്റ പണികൾ നടത്താത്ത ഉദ്യോഗസ്ഥരാണ് ഈ കുഞ്ഞു സഹോദരങ്ങളുടെ മരണത്തിന്റെ ഉത്തരവാദികൾ എന്ന് നാട്ടുകാർ ആരോപിച്ചു. 
accident, died, two, children, chowki, natives, adkathbayal,
Also Read:-

അടുക്കത്ത്ബയലിലെ വാഹനാപകടം; കുഞ്ഞനുജന് പിന്നാലെ ഗുരുതരമായി പരിക്കേറ്റ ജ്യേഷ്ഠനും മരണത്തിന് കീഴടങ്ങി,പിഞ്ചു സഹോദരങ്ങളുടെ വിയോഗത്തിൽ വിറങ്ങലിച്ച് നാട്

  അടുക്കത്ത് ബയലിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് കുട്ടി മരിച്ചു. നിരവധി പേർക്ക് പരിക്ക്