കുരുന്നുകളുടെ വിയോഗം നാടിന്റെ നൊമ്പരമായി


കാസറഗോഡ് ജൂലൈ 23, 2018 • ഞായറാഴ്ച രാത്രി അടുക്കത്ത് ബയലിൽ കൂട്ട വാഹനാപകടത്തിൽ മരണപ്പെട്ട സഹോദര കുരുന്നുകളുടെ വിയോഗം നാടിനെ ദുഃഖത്തിലാഴ്ത്തി. അപടകത്തിൽ ആദ്യം അനുജൻ മിൽഹാജ് (5) മരണപ്പെടുകയും മണിക്കൂറുകൾക്ക് ശേഷം സഹോദരൻ ഷാജിലും (7) മരണത്തിന് കീഴടങ്ങുകയായിരുന്നു. ചൗക്കി സ്വദേശി റജീഷ് ചെമ്മനാട് സ്വദേശി മഹ്‌സൂമ ദമ്പതികളുടെ മക്കളാണ് മരണപ്പെട്ടത്.  കുട്ടികളുടെ പിതാവ് റജീഷ് ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. പിഞ്ചു സഹോദരങ്ങളുടെ അപ്രതീക്ഷിത വിയോഗത്തിൽ നാട് തേങ്ങുകയാണ്. ചെമ്മനാട്ടെയും ചൗക്കിയിലെയും വീട്ടിലേക്ക് ദുഃഖ വാർത്തയറിഞ്ഞ ജനങ്ങൾ പ്രവഹിച്ചുകൊണ്ടിരിക്കുന്നത്.

ചൗക്കിയിലെ വീട്ടിലേക്ക് രണ്ട് പിഞ്ചോമനകളെയും അവസാനമായി ഒരു നോക്ക് കാണാൻ അനിയന്ത്രിതമായ ജനപ്രവാഹമായിരുന്നു. മൃതദേഹങ്ങൾ വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ ചൗക്കി കാവിൽ മസ്ജിദിൽ ഖബറടക്കി.

Also Read:-

അടുക്കത്ത്ബയലിലെ വാഹനാപകടം; കുഞ്ഞനുജന് പിന്നാലെ ഗുരുതരമായി പരിക്കേറ്റ ജ്യേഷ്ഠനും മരണത്തിന് കീഴടങ്ങി,പിഞ്ചു സഹോദരങ്ങളുടെ വിയോഗത്തിൽ വിറങ്ങലിച്ച് നാട്

അടുക്കത്ത്ബയലിലെ വാഹനാപകടം; കുഞ്ഞനുജന് പിന്നാലെ ഗുരുതരമായി പരിക്കേറ്റ ജ്യേഷ്ഠനും മരണത്തിന് കീഴടങ്ങി,പിഞ്ചു സഹോദരങ്ങളുടെ വിയോഗത്തിൽ വിറങ്ങലിച്ച് നാട്
adkath, bayal, news, accident, two, child, died,