അടുക്കത്ത് ബയലിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് കുട്ടി മരിച്ചു. നിരവധി പേർക്ക് പരിക്ക്കാസർകോട് ജൂലൈ 22, 2018 • അടുക്കത്ത്ബയലിൽ ദേശിയ പാതയിൽ കൂട്ട വാഹനാപകടം. ഏഴു വയസുകാരൻ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൗക്കി സ്വദേശിയായ  കുട്ടിയാണ് മരിച്ചത്. പരിക്കേറ്റവരെ കാസർകോട്ടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
റോഡിലെ കുഴിയാണ് വില്ലനായത്. സ്വകാര്യ  ടൂറിസ്റ്റ് ബസ്സും രണ്ട് കാറുകളും രണ്ട് ബൈക്കുകളുമാണ് അപകടത്തിൽ പെട്ടത്. ബസിന്റെ ബ്രേയ്ക്ക് തകർന്നതാണ് അപകട കാരണമെന്ന് കരുതുന്നു. തകർന്ന വാഹനത്തിൽ നിന്ന് നാട്ടുകാരും പോലീസും എത്തിയാണ് അപകടത്തിൽപെട്ടവരെ പുറത്തെടുത്തത്. കുഴിവെട്ടിക്കാനുള്ള ശ്രമത്തിനിടെയാണ് ബസിന് ബ്രേയ്ക്ക് നഷ്ടപ്പെട്ടത്.
 ദേശിയ പാതയിലെ കുഴിയിൽ വീണുള്ള അപകടം തുടർക്കഥയാവുകയാണ്.


accident, adkathbayal,