ഉപ്പള നയാ ബസാറിൽ ലോറിയും ജീപ്പും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. 7 പേർക്ക് ഗുരുതരം


ഉപ്പള ജൂലൈ 09, 2018 • ഉപ്പള നയാ ബസാർ ദേശിയ പാതയിൽ ടെമ്പോ (ടാക്സും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേർ മരിച്ചു. 7 പേർക്ക് ഗുരുതരം. മൂന്ന് സ്‌ത്രീ കളും രണ്ടു പുരുഷന്മാരുമാണ് മരിച്ചത്. കര്‍ണാടക ഹജ്ജിനട്ക സ്വദേശികളായ ബീഫാത്തിമ, അസ്മ, സൗദ, മുസ്താഖ് ഇംതിയാസ്‌ എന്നിവരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. സ്ത്രീകളും കുട്ടികളുമടക്കം 12 പേരാണ് ട്രക്കിൽ ഉണ്ടായിരുന്നത്. കർണ്ണാടക ബി സി റോഡ് സ്വദേശികളാണ് ട്രക്കിൽ ഉണ്ടായിരുന്നത്. മംഗളൂരു കെ സി റോഡിൽ നിന്നും പാലക്കാട്ടേക്ക് പോയി മടങ്ങിയ സംഘമാണ് അപകടത്തിൽ പെട്ടത്. രാവിലെ 6.15 ഓടെ ദേശീയ പാതയിൽ മഞ്ചേശ്വരം താലൂക്ക് ആശുപത്രിക്കു മുന്നിലാണ് അപകടം. മൂന്നു പേർ അപകട സ്ഥലത്തും രണ്ടു പേർ ഉപ്പളയിലെ യൂണിറ്റി ആശുപത്രിയിലും വച്ചാണ് മരിച്ചത്.  മംഗളൂരു ഭാഗത്തു നിന്നും വരികയായിരുന്നു ചരക്കു ലോറി.
uppala, accident, 5died,