കൊടിയമ്മ അബൂബക്കർ ഹാജി നിര്യാതനായി


കുമ്പള ജൂലൈ 29, 2018 • മുസ്‌ലിം ലീഗ് നേതാവ് കൊടിയമ്മ അബൂബക്കർ ഹാജി (77) നിര്യാതനായി. പൗരപ്രമുഖനും മത സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ ജ്വലിച്ചു നിന്ന വ്യക്തിയായിരുന്നു. മുസ്ലിം ലീഗ് ജില്ലാ കൗൺസിൽ അംഗം, മണ്ഡലം കമ്മറ്റി അംഗം, വാർഡ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. കൊടിയമ്മ ജമാഅത്ത് കമ്മിറ്റി അംഗം, കൊടിയമ്മ സ്കൂൾ പി.ടി.എ അംഗം, സീതാംഗോളി മുസ്ലിം ജമാഅത്ത് പ്രസിഡന്റ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ ഖദീജ. മക്കൾ: അബ്ദുല്ല കുഞ്ഞി, മുഹമ്മദ് അലി, ആയിശ, ഫാതിമ. മരുമക്കൾ: അബ്ദുൽ ഖാദിർ മഞ്ചേശ്വരം, മുഹമ്മദ് കുഞ്ഞി, മിസ്‌രിയ. സഹോദരങ്ങൾ: അബ്ദുല്ല കുന്നിൽ പുര, പരേതനായ മുഹമ്മദ്കുന്നിൽ പുര ബീഫാതിമ്മ. കൊടിയമ്മ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
aboobacker, haji, obituary, news,kumbla, kasaragod,