മംഗളൂരുവിൽ എഞ്ചിനീയറിംഗ് വിദ്യാർഥി കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു


മംഗളൂരു, ജൂലൈ 25, 2018 • എഞ്ചിനീയറിംഗ് വിദ്യാർഥി കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു. നഗരത്തിലെ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർഥിയും മംഗളുരു ജെപ്പിന മൊഗറുവിലെ മനോജിന്റെ മകൻ ഗുരുപ്രസാദ് (20)ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ കോളേജിൽ പോകാനായി പിതാവ്  കൻകനാടി ബസ് സ്റ്റാന്റിൽ ഇറക്കിയെങ്കിലും ഗുരുപ്രസാദ് കോളേജിലെത്തിയിരുന്നില്ല. പിന്നീട് പത്തു മണിയോടെ ഹംപനകട്ടയിലെ ബഹുനില കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേക്ക് ചാടുകയും സംഭവസ്ഥലത്ത് തന്നെ മരണപ്പെടുകയുമായിരുന്നു.

കുറച്ച് ദിവസമായി ഇയാൾ വിഷാദത്തിന് അടിപ്പെട്ടിരുന്നതായും പഠനത്തിലും  മറ്റും താത്പര്യം പ്രകടിപ്പിച്ചിരുന്നില്ലെന്നും പറയപ്പെടുന്നു. മൃതദേഹം വെൻലോക്ക് ആശുപത്രിയിലേക്ക് മാറ്റി. ബന്തർ പോലീസ് കേസെടുത്തു.
20-year-old-student-jumps-off-building-dies