മലയോര പ്രദേശങ്ങളിൽ കാട്ടുപോത്ത് ശല്യം രൂക്ഷം; കർഷകർ ആശങ്കയിൽ


പെ​ർ​ള ജൂൺ 07, 2018 • കാ​ട്ടുപോ​ത്ത് വീ​ണ്ടും ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലി​റ​ങ്ങി​യ​തോ​ടെ ക​ർ​ഷ​ക​ർ ഭീ​തി​യി​ൽ. നാ​ട്ടി​ലി​റ​ങ്ങു​ന്ന വ​ന്യ മൃ​ഗ​ങ്ങ​ൾ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​തു പ​തി​വാ​കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം നെ​ട്ട​ണി​ഗെ ഗി​ളി​യാ​ലു​വി​ലെ ക​ർ​ഷ​ക​ൻ ശ്രീ​ധ​ര​യു​ടെ വീ​ട്ടു​മു​റ്റ​ത്ത് പ​ക​ൽ സ​മ​യ​മെ​ത്തി​യ കാ​ട്ടു​പോ​ത്ത് കൃ​ഷി​യി​ട​ത്തി​ലെ പ​ച്ച​ക്ക​റി ന​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ പ​ത്തോ​ടെ ശ്രീ​ധ​ര​യു​ടെ വീ​ട്ടി​ലെ വ​ള​ർ​ത്തു നാ​യ​യു​ടെ അ​ല​ർ​ച്ച കേ​ട്ട് വീ​ട്ടു​കാ​ർ പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ വീ​ട്ടു​മു​റ്റ​ത്തു നി​ൽ​ക്കു​ന്ന കാ​ട്ടു​പോ​ത്തി​നെ​യാ​ണ് ക​ണ്ട​ത്. എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ വീ​ട്ടി​ൽ ക​രു​തി​വ​ച്ചി​രു​ന്ന പ​ട​ക്കം പൊ​ട്ടി​ച്ച​തോ​ടെ കാ​ട്ടു​പോ​ത്ത് ഓ​ടി മ​റ​യു​ക​യാ​യി​രു​ന്നു. എ​ന്നാ​ലും ശ്രീ​ധ​ര​ന്‍റെ നെ​ഞ്ചി​ടി​പ്പു മാ​റി​യി​ട്ടി​ല്ല. മു​ൻ​കാ​ല​ങ്ങ​ളി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം നാ​ട്ടി​ലി​റ​ങ്ങി കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ച്ചി​രു​ന്നെ​ങ്കി​ൽ ഇ​പ്പോ​ൾ കാ​ട്ടാ​ന മാ​ത്ര​മ​ല്ല ക​ർ​ഷ​ക​ന്‍റെ ശ​ത്രു. 

കേ​ര​ള-​ക​ർ​ണാ​ട​ക വ​ന മേ​ഖ​ല​യി​ൽ നി​ന്നും കൂ​ട്ട​മാ​യെ​ത്തു​ന്ന കാ​ട്ടു​പോ​ത്തു​ക​ൾ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ഇ​റ​ങ്ങി വ്യാ​പ​ക​മാ​യി കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ക്കു​ക​യാ​ണ്.മാ​സ​ങ്ങ​ൾ​ക്ക് മുമ്പ് അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ ബെ​ള്ളൂ​ർ നെ​ട്ട​ണി​ഗെ ജാം​ബ്രി ഗു​ഹ​യ്ക്കു സ​മീ​പം വി​ജ​ന​മാ​യ സ്ഥ​ല​ത്ത് കാ​ട്ടു​പോ​ത്തി​ൻ​കൂ​ട്ട​ങ്ങ​ളെ ക​ണ്ടി​രു​ന്നു. നെ​ട്ട​ണി​ഗെ​യി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ത്തെ ചി​ല ക​ർ​ഷ​ക​ർ വ​ന്യ മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം സ​ഹി​ക്കവ​യ്യാ​തെ കൃ​ഷി​യി​ൽ നി​ന്നു പി​ന്തി​രി​യു​ന്ന സം​ഭ​വ​വു​മു​ണ്ട്.ചി​ല സ​മ​യ​ങ്ങ​ളി​ൽ എ​ത്തു​ന്ന പോ​ത്തി​ൻ കൂ​ട്ട​ത്തി​ൽ നി​ന്നും കൂ​ട്ടം തെ​റ്റി​യെ​ത്തു​ന്ന​വ​യാ​ണ് രാ​പ​ക​ൽ ഭേ​ദ​മെ​ന്യേ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലി​റ​ങ്ങി കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന​ത്.

ബ​ദി​യ​ഡു​ക്ക,ദേ​ലം​പാ​ടി,കു​ന്പ​ഡാ​ജെ, കാ​റ​ഡു​ക്ക,എ​ൻമ​ക​ജെ , ബെ​ള്ളൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വ​ന മേ​ഖ​ല​യോ​ടു ചേ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് വ​ന്യ​മൃ​ഗ​ങ്ങ​ൾ ഇ​റ​ങ്ങു​ന്ന​ത്.കാ​ട്ടു​പോ​ത്തി​നു പു​റ​മെ കാ​ട്ടു​പ​ന്നി, കു​ര​ങ്ങ്, മു​യ​ൽ,മ​യി​ലു​ക​ൾ,കീ​രി എ​ന്നി​വ​യും കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്നു​ണ്ട്.

wild-buffalo, kasaragod, badiyadukka,