സ്കൂൾ പരിസരത്ത് സിഗരറ്റ് കച്ചവടം; 2 പേരെ അറസ്റ്റ് ചെയ്തു


കുമ്പള ജൂൺ 09, 2018 • സ്കൂൾ പരിസരങ്ങളിൽ ലഹരി വസ്തു പരിശോധന പൊലീസ് ശക്തമാക്കി. നിഷ്കളങ്കരായ സ്കൂൾ വിദ്യാർത്ഥികൾ ലഹരി പദാർത്ഥങ്ങൾക്കടിമകളാവുകയും സങ്കീർണങ്ങളായ മാനസിക സാമൂഹിക പ്രശ്നങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന സാഹചര്യങ്ങൾ ജില്ലയിൽ കഴിഞ്ഞ അധ്യയന വർഷങ്ങളിൽ റിപോർട്ട് ചെയ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി. ദിവസങ്ങൾക്ക് മുമ്പ് സ്കൂൾ പരിസരങ്ങളിൽ വിൽപന നടത്തുന്നതിന് കാറിൽ കൊണ്ടുപോവുകയായിരുന്ന പാൻമസാലകളും മറ്റു ലഹരി വസ്തുക്കളും കൊടിയമ്മയിൽ വച്ച് പൊലീസ് പിടികൂടുകയും മൊത്തവ്യാപാരിയായ കാറുടമയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സ്കൂളുകളുടെ പരിസരങ്ങളിലുള്ള സ്റ്റേഷനറി കടകൾ, പെട്ടിക്കടകൾ, ഹോട്ടലുകൾ തുടങ്ങി ചെറുതും വലുതുമായ എല്ലാ സ്ഥാപനങ്ങളെയും പൊലീസ് നിരീക്ഷിച്ചു വരുന്നുണ്ട്. അതിനിടെ സംശയം തോന്നുന്ന കടകളിൽ പരിശോധനയും നടത്തുന്നുണ്ട്. വെള്ളിയാഴ്ച മൊഗ്രാലിലെ കടകളിൽ റെയ്ഡ് നടത്തി രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

Keywords: latest, malayalam, news, from, kumbla, in Kasaragod District, kerala, vartha, kumblavartha, kumbla news, two arrested in kumbla mogral, selling, cigarette near school