പരിസ്ഥിതി ദിനത്തിലും കുമ്പളയിൽ നടുറോഡിൽ മാലിന്യം തള്ളി. പോലീസ് ഇടപെട്ട് നീക്കം ചെയ്യിപ്പിച്ചു


കുമ്പള ജൂൺ 06, 2018 •  ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നാടെങ്ങും മാലിന്യം നീക്കം ചെയ്ത് വൃത്തിയാക്കിക്കൊണ്ടിരിക്കുമ്പോൾ കുമ്പളയിൽ മാലിന്യം നടുറോഡിൽ തള്ളി. പരിസ്ഥിതി  ദിനമായ ചൊവ്വാഴ്ച രാത്രി   ബദിയടുക്ക റോഡിലുള്ള ചർച്ചിന്ന് മുന്നിലും പെട്രോൾ പമ്പിന് സമീപമുള്ള വളവിലും ആണ്  മൂന്ന് കവറുകളിലായി മാലിന്യം തള്ളിയ നിലയിൽ കാണപ്പെട്ടത്. ഇത് ശ്രദ്ധയിൽ പെട്ട പൊലീസ്  ഇടപെട്ട് നടത്തിയ അന്വേഷണത്തിൽ കുമ്പള ടൗണിലെ തയ്യൽക്കടക്കാരനാണ് തുണിക്കഷണങ്ങൾ അടങ്ങുന്ന വസ്തുക്കൾ റോഡരികിൽ തള്ളിയതെന്ന് കണ്ടെത്തി. തുടർന്ന് കട ഉടമയെ വരുത്തിച്ച്  മാലിന്യം നീക്കം ചെയ്യിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ജനമൈത്രി പോലീസും വ്യാപാരികളും ചേർന്ന് കുമ്പള ടൗൺ ശുചീകരിച്ചിരുന്നു. അതിന് ശേഷം പൊതു സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവരെ പൊലീസ് നിരീക്ഷിച്ചു വരികയാണ്.throw-waste-on-road, kumbla,