കുമ്പള ടൗണിൽ പോലീസ് താൽക്കാലിക ഡിവൈഡർ സ്ഥാപിച്ചു


കുമ്പള ജൂൺ 06, 2018 • പെരുന്നാൾ തിരക്കും സ്‌കൂളുകൾ തുറന്നതും ഒരുമിച്ച് വന്നതോടെ കുമ്പള ടൗണിലെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ ഡിവൈഡറുകൾ സ്ഥാപിച്ചു. ബസ്റ്റാന്റ് സർക്കിളിൽ നിന്ന് പോലീസ് സ്റ്റേഷൻ റോഡിലേക്ക് പോകുന്ന ഭാഗത്താണ് എടുത്ത് മാറ്റാൻ പറ്റുന്ന ഡിവൈഡർ താൽക്കാലികമായി സ്ഥാപിച്ചത്. പാർക്കിംഗിന് സ്ഥലമില്ലാതെ വഴിയരികിൽ പാർക്ക് ചെയ്ത് വഴിമുടക്കുന്നതും കുമ്പളയിലെ നിത്യ കാഴ്ചയാണ്. ഇത് മൂലം വാഹനമുടമകൾ പിഴയും ഒടുക്കേണ്ടി വരുന്നു. സ്ഥിരം ഡിവൈഡറാണ് ഗതാഗതക്കുരുക്കിനും സുരക്ഷിതത്വത്തിനും വേണ്ടതെന്ന് നാട്ടുകാർ പറയുന്നു.

temporary-divider-kumbla-town,