സേവനത്തിന്റെ പേരിൽ അഭിമാന ക്ഷതം വരുത്തരുത് - സയ്യിദ് ഷമീം തങ്ങൾ കുമ്പോൽ


മൊഗ്രാൽ ജൂൺ 12, 2018 • സാമൂഹ്യ ബാധ്യത യുടെ പേരിൽ ഏറ്റെടുക്കുന്ന സൽപ്രവർത്തികൾ സമൂഹത്തിന് അഭിമാന ക്ഷതം ഏൽപ്പിക്കുന്ന തരത്തിലേക്ക് മാറാതെ ശ്രദ്ധിക്കണമെന്ന് കുമ്പോൽ സയ്യിദ് ഷമീം തങ്ങൾ അഭിപ്രായപ്പെട്ടു.

വ്യക്തികൾ ആയാലും അവരുടെ പ്രയാസങ്ങൾ പുറത്ത് കൊണ്ട് വരുമ്പോൾ മന:പ്രയാസം ഉണ്ടാവാതെ സൂക്ഷിക്കണം.വാങ്ങുന്ന വന്റെ ദയനീയത ഫോട്ടോ പ്രദർശിപ്പിച്ച് ആവരുതെന്നും ഇക്കാര്യത്തിൽ മൊഗ്രാൽ ഫ്രണ്ട്സ് ക്ലബ് പുലർത്തുന്ന നിലപാട് അഭിനന്ദനീയമാണെന്നും തങ്ങൾ പറഞ്ഞു.

റംസാൻ റിലീഫിന്റെ ഭാഗമായി മൊഗ്രാൽ ഫ്രണ്ട്സ് ക്ലബ് സംഘടിപ്പിച്ച ഉൽബോധന സമ്മേളനം ഉൽഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.

ആറ് മാസം നീണ്ടു നിൽക്കുന്ന വിവിധ ക്ഷേമ പദ്ധതികൾ ക്ക്‌ തുടക്കം കുറിച്ചു. രോഗികൾക്കുള്ള ചികിത്സാ സഹായം, പ്രതിമാസം ഭഷ്യ വസ്തുക്കൾ നൽകുക തുടങ്ങി നിരവധി കാര്യങ്ങൾക്ക് തുടക്കമായി.. അവകാശികളുടെ വീട്ടിൽ നേരിട്ടെത്തി നൽകാനാണ് തീരുമാനം.കഴിഞ്ഞ 18 വർഷമായി തുടരുന്ന രീതിയിൽ നാട്ടുകാരും സംതൃപ്തി പ്രകടിപ്പിച്ചു.

ചടങ്ങിൽ പ്രസിഡന്റ് കെ.വി അഷ്റഫ് അധ്യക്ഷത വഹിച്ചു നാസർ മൊഗ്രാൽ, എം എസ്അഷ്റഫ്, ജലാൽ ടി എ, മുഹമ്മദ് കുഞ്ഞി, സിദ്ധിഖ് പി എസ്, സാഹിർ, ശറഫുദ്ധീൻ, ഹാരിസ്, സത്താർ, നവാസ്, വാഹിദ്, ബഷീർ എന്നിവർ സംസാരിച്ചു സെക്രട്ടറി നൗഷാദ് എസ്‌കെ സ്വാഗതവും എം എസ് അബ്ദുല്ല നന്ദിയും പറഞ്ഞു.

shameem-thanghal-kumbol, news, kumbla, kasargod, mogral,