ആർ.എസ്.എസ്. സ്ഥാപകൻ രാജ്യത്തിന്റെ വീരപുത്രനെന്ന് പ്രണബ് മുഖർജി


ന്യൂഡൽഹി ജൂൺ 07, 2018 • ഇന്ത്യയുടെ മഹത് പുത്രനാണ് ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാർ എന്നു മുൻ രാഷ്ട്രപതിയും കോൺഗ്രസ് നേതാവുമായ പ്രണബ് മുഖർജി. ആർ.എസ് എസ് , ആസ്ഥാനത്തെന്നിയ അദ്ദേഹം ഹെഡ്ഗേവാറിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് അദ്ദേഹം പ്രസ്താവന നടത്തിയത്.

എന്നാൽ പ്രണബിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. നാഗ്‌പുരിലെ സമ്മേളനത്തിൽ മുഖ്യാതിഥിയായി പ്രണബ് പങ്കെടുക്കുന്ന വേളയിലാണ്, ആർഎസ്എസിന്റെ ചരിത്രം ഓർമിപ്പിച്ചു കൊണ്ട് കോൺഗ്രസ് രംഗത്തെത്തിയത്. കോൺഗ്രസ് നേതാവായിരിക്കെ ആർഎസ്എസിനോടു വിമർശനപരമായ നിലപാടു സ്വീകരിച്ചിരുന്ന പ്രണബ് ആദ്യമായാണ് ആർഎസ്എസ് ചടങ്ങിൽ പങ്കെടുക്കുന്നത്.

700 ആർഎസ്എസ് കേഡർമാരുടെ ‘പാസിങ് ഔട്ട്’ പരിപാടിയിലാണു പ്രണബ് സംസാരിക്കുന്നത്. ആർഎസ്എസിന്റെ ക്ഷണം സ്വീകരിച്ചതിനു കോൺഗ്രസിലെ ഒരുവിഭാഗം നേതാക്കളും ഇടതുനേതാക്കളും പ്രണബിനെതിരെ രംഗത്തെത്തിയിരുന്നു. ചടങ്ങിൽ പങ്കെടുക്കരുതെന്നാവശ്യപ്പെട്ടു ഒട്ടേറെ കത്തുകളും ഫോൺ സന്ദേശങ്ങളും ലഭിച്ചെങ്കിലും തനിക്കു പറയാനുള്ളതു നാഗ്‌പുരിൽ പറയുമെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

rss-event-pranab-mukherjee