കനത്ത മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യത; മംഗളൂരുവിൽ റെഡ് അലർട്ട്; സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

മംഗളുരു ജൂൺ 08, 2018 • ദക്ഷിണ കന്നട ഉഡുപ്പി ജില്ലകളിൽ അടുത്ത 72 മണിക്കൂറിൽ കനത്ത മഴയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ ദുരന്ത നിവാരണ സേനയോട് തയ്യാറായി നിൽക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. കർണ്ണാടകയുടെ പടിഞ്ഞാറൻ തീരങ്ങളിൽ അതീവ ജാഗ്രത നിർദേശം (റെഡ് അലർട്ട്) പ്രഖ്യാപിച്ചിരിക്കുകയാണ്.

ദക്ഷിണ കന്നട ഉടുപ്പി ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളി യാഴ്ചയും ശനിയാഴ്ചയും ജില്ലാ ഭരണകൂടങ്ങൾ അവധി പ്രഖ്യാപിച്ചു.

സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച വ​രെ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്നു കാ​ലാ​വ​സ്ഥ കേ​ന്ദ്രം അറിയിച്ചു. ക​ട​ലി​ൽ മ​ണി​ക്കൂ​റി​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ കാ​റ്റി​നു സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ജാ​ഗ്ര​താ പാ​ലി​ക്ക​ണ​മെ​ന്നും മു​ന്ന​റി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. 12 മു​ത​ൽ 20 സെ​ന്‍റി മീ​റ്റ​ർ വ​രെ മ​ഴ ല​ഭി​ക്കു​മെ​ന്നും കാ​ലാ​വ​സ്ഥ കേ​ന്ദ്രം അ​റി​യി​ച്ചു.

ഉ​രു​ൾ​പൊ​ട്ട​ലി​നും വെ​ള്ള​പ്പൊ​ക്ക​ത്തി​നും സാ​ധ്യ​ത​യു​ള്ളതിനാൽ  മ​ല​യോ​ര മേ​ഖ​ല​യി​ലെ താ​ലൂ​ക്ക് ക​ൺ​ട്രോ​ൾ റൂ​മു​ക​ൾ ജൂ​ൺ 11 വ​രെ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും  താ​ലൂ​ക്കു​ക​ളി​ൽ ദു​രി​താ​ശ്വാ​സ ക്യാമ്പുകൾ തു​റ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

red-alert-in-coast, karnataka, mangluru, mangalore, udupi, kasaragod,