പ്രകൃതി വിരുദ്ധ പീഡനം യുവ നേതാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് ഐ.ജിക്ക് പരാതി


മഞ്ചേശ്വരം  ജൂൺ 08, 2018 • സ്കൂൾ വിദ്യാർഥിയായ പതിനാറുകാരനെ സുഹൃത്തുക്കൾക്കൊപ്പം ചേർന്ന്ട്രെയിനിലും ഹോട്ടൽ മുറികളും വച്ച് പീഡിപ്പിച്ചുവെന്ന സംഭവത്തിൽ പ്രതിയെ പൊലിസ് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ആരോപണം. ഇതേതുടർന്ന് സാമൂഹ്യ പ്രവർത്തകനായ മുഹമ്മദ് ഹനീഫ് കണ്ണൂർ റേഞ്ച് ഐ.ജിക്കു പരാതി നൽകി. കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസിൽ നാലാം പ്രതി യാ യ സി.പി.എം ബന്തിയോട് ലോക്കൽ സെക്രട്ടറിയും മഞ്ചേശ്വരം ഏരിയാ കമ്മിറ്റി അംഗവുമായ ഫാറൂഖ് ഷിറിയയെ ഭരണസ്വാധീനം ഉപയോഗിച്ച് പൊലീസ് കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയതായാണ് ആരോപണം. പണം നൽകാമെന്ന് വാഗ്ദാനം ചെയ്ത മംഗളൂരു, തിരുവനന്തപുരം, മഞ്ചേശ്വരം എന്നി വിടങ്ങളിൽ കൊണ്ട് പോയി ഫാറൂഖും ഇയാളുടെ സുഹൃത്തുക്കളായ മറ്റു മൂന്നു പേരും ചേർന്ന് പീഡിപ്പിച്ചുവെന്നാണ് പരാതി. പീഡനത്തിനിടെ പ്രതികൾ മദ്യം കുടിക്കുകയും ഒട്ടനവധി തവണ തന്നെ കൊണ്ട് കുടിപ്പിച്ചതായും വിദ്യാർഥി മൊഴി നൽകിയിരുന്നു. വിദ്യാർഥിയുടെ പെരുമാറ്റ രീതിയിൽ മാറ്റം കണ്ടതോടെ അധ്യാപകർ ചൈൽഡ് ലൈൻ അധികൃതരെ വിവരമറിയിക്കുകയും അവർ നടത്തിയ കൗൺസിലിങിലാണ് പീഡന വിവരം പുറത്തു വന്നത്. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ നൽകിയ പരാതി പ്രകാരം മഞ്ചേശ്വരം പൊലിസ് നാലു പേർക്കെതിരേ പോക്സോ നിയമ പ്രകാരം കേസെടുത്തിരുന്നു. പ്രതികൾക്കെതിരേ കോടതിയിൽ വിദ്യാർഥി രഹസ്യമൊഴി നൽകുകയും ചെയ്തിരുന്നു എന്നാൽ പ്രതികളെ അറസ്റ്റു ചെയ്യാൻ പൊലിസ് തയാറായില്ല. ഇതേതുടർന്നാണ് പൊലിസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ച അന്വേഷിക്കണമെ ന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ മുഹമ്മദ് ഹനീഫ്തി നൽകിയത്. കണ്ണൂർ റേഞ്ച് ഐ.ജിക്ക് പരാതി നൽകി.

pocso-act, bandiyod,