മംഗൽപാടി സാമൂഹികാരോഗ്യ കേന്ദ്രം ജീവനക്കാർ രോഗികളെ അധിക്ഷേപിച്ച സംഭവം. മുസ്ലിം ലീഗ് പ്രതിഷേധ മാർച്ച് നടത്തി.


ഉപ്പള ജൂൺ 03, 2018 • ഗർഭാശയ രോഗ ചികിത്സയ്ക്കെത്തിയ സ്ത്രീയെയും കുടുംബത്തെയും ഈയിടെ മഞ്ചേശ്വരം താലൂക്ക് ആശുപത്രിയായി ഉയർത്തിയ മംഗൽപാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ അധിക്ഷേപിച്ചു വിട്ടതായി കുടുംബം ആരോപിച്ചിരുന്നു. ഉപ്പള കൈക്കമ്പയിൽ ഹോട്ടൽ നടത്തുന്ന ജയകുമാർ, ഭാര്യ മീഞ്ച പഞ്ചായത്തിലെ ബാനബെട്ടുവിൽ അംഗനവാടി ടീച്ചറായ സുധ ഇവരുടെ പതിനഞ്ച് വയസുള്ള മകൾ കണ്ണകി എന്നിവരാണ് ആശുപത്രി ജീവനക്കാരിൽ നിന്ന് തങ്ങൾക്ക് നേരിട്ട ദുരനുഭവം പുറത്തു വിട്ടത്.

മെയ് 31 ന് രോഗം മൂർച്ഛിച്ച് ആശുപത്രിയിലെത്തിച്ച സുധയെ ലേബർ റൂമിൽ കൊണ്ടുപോയി ഡോക്ടർ പരിശോധിച്ചു. ശേഷം വാർഡിലേക്ക് മാറ്റാനുള്ള ഡോക്ടറുടെ നിർദേശപ്രകാരം ലേബർ റൂമിൽ നിന്നും പുറത്തു വന്ന സുധയോട് രണ്ട് ആശുപത്രി ജീവനക്കാരികൾ ലേബർ റൂമിലെ കട്ടിലിൽ രക്തം ഉണ്ടെന്നും അത് തുടച്ചു കളയണമെന്നും ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് പരാതി.

news, kumbla, chc, uppala, mangalpady, chc, muslim-league-protest-chc-mangalpady