എം എസ്‌ എഫ് ഇടപെടൽ ഫലം കണ്ടു; കൊടിയമ്മ ഗവ.ഹൈസ്കൂളിൽ അറബിക് പഠനത്തിന് അനുമതിയായി


കുമ്പള ജൂൺ 05, 2018 • കൊടിയമ്മ ഗവ.ഹൈസ്കൂളിൽ ഹൈസ്കൂൾ തലത്തിൽ അറബിക് ഒന്നാം ഭാഷയായി പഠിക്കാനുള്ള സൗകര്യമായി. അറബിക് പഠിക്കാൻ നിരവധി വിദ്യാർത്ഥികൾ ഉണ്ടായിട്ടും തസ്തിക അനുവദിക്കാത്തതിനാൽ ഇവിടെ അറബിക് പ0നം നടന്നിരുന്നില്ല. ഇത് കാരണം യു.പി വരെ അറബിക് ഒന്നാം ഭാഷയായി പഠിച്ച വിദ്യാർത്ഥികൾ പ്രയാസം നേരിട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടി എം എസ് എഫ് കൊടിയമ്മ മേഖല കമ്മിറ്റി അധികാരികൾക്ക് നിവേദനവും നൽകിയിരുന്നു. ഈ അധ്യയന വർഷം മുതൽ എച്ച് എസ് എ ( അറബിക്) തസ്തിക അനുവദിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. ഇതിനായി പരിശ്രമിച്ച സ്കൂൾ പിടിഎ കമ്മിറ്റിയെ എം എസ് എഫ് അഭിനന്ദിച്ചു. അധ്യാപക നിയമനം ത്വരിതപ്പെടുത്തി 8, 9 ക്ലാസ്സുകളിൽ ഉടൻ അറബിക് പഠനം തുടങ്ങണമെന്ന് എം എസ് എഫ് നേതാക്കളായ ജംഷാദ് തോട്ടം, മൂസ കരീം, ഇർഷാദ് കെ.പി, അബ്ദുല്ല ഇച്ചിലംപാടി എന്നിവർ ആവശ്യപ്പെട്ടു.

msf, kodiyamma, news,