മൊഗ്രാൽ ഗവ. സ്ക്കൂളിലെ പ്രവേശനോത്സവം വർണ്ണാഭമായി ആഘോഷിച്ചു


മൊഗ്രാൽ ജൂൺ 02, 2018 • മൊഗ്രാൽ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂളിലെ പ്രവേശനോത്സവം രക്ഷിതാക്കളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രാവിലെ 10 മണിക്ക് മുമ്പേ പുതിയതായി സ്ക്കൂളിൽ ചേർന്ന കുട്ടികളെയുമായി രക്ഷിതാക്കൾ ഹാജരായിരുന്നു. ഒന്നാം ക്ലാസിലേക്ക് ചേർന്ന നവാഗതർക്കെല്ലാം സ്ക്കൂളിന്റെ വകയായുള്ള കുടകൾ നൽകി. പുതിയ കുടകളും ചൂടി കുട്ടികളും അവരുടെ മുമ്പിൽ വാദ്യമേളക്കാരും പിന്നിൽ അദ്ധ്യാപകരും, പി. ടി. എ പ്രതിനിധികളും രക്ഷിതാക്കലും അണി ചേർന്ന് മൊഗ്രാൽ നഗരത്തിൽ ഘോഷയാത്ര നടത്തി. 

ഘോഷയാത്രയ്ക്ക് ശേഷം പി. ടി. എ പ്രസിഡന്റ് സിദ്ദിഖ് റഹ്മാൻറെ അദ്ധ്യക്ഷതയിൽ സ്ക്കൂളിൽ ചേർന്ന യോഗം വാർഡ് മെമ്പർ ഖൈറുന്നിസ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. 

സ്ക്കൂളിൽ നിന്നും Sഎസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ ഫർസീന നസ്രീൻ, ആയിഷത്ത് റാഫിദ എന്നിവർക്ക് പി. ടി. എ ഏർപ്പെടുത്തിയ ഉപഹാരം എസ്. എം. സി. ചെയർമാൻ അഷ്റഫ് പെർവാഡ്, മദർ പി. ടി. എ പ്രസിഡന്റ് താഹിറ. കെ. എ എന്നിവർ നിർവ്വഹിച്ചു. എവർഷൻ പ്രീ പ്രൈമറി സ്ക്കൂൾ ഏർപ്പെടുത്തിയ ക്യാഷ് അവാർഡുകൾ മുൻ ഹെഡ്മാസ്റ്റർ എം. ശിവാനന്ദൻ വിതരണം ചെയ്തു. 

കാഴ്‌ച്ചയില്ലാത്ത ഗായികയായ ആയിഷത്ത് ഷെറിൻ ശഹാനയ്ക്ക് സ്ക്കൂളിന്റെ വകയായുള്ള സൗണ്ട് സിസ്റ്റം പി. ടി. എ പ്രസിഡന്റ് സിദ്ദിഖ് റഹ്മാൻ നൽകി. സീനിയർ അദ്ധ്യാപകൻ കെ. വി. മുകുന്ദൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബാലചന്ദ്രൻ, എസ്. എം. സി അംഗം ആയിഷ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്ക്കൂൾ ഹെഡ്മാസ്റ്റർ വി. വി. ഭാർഗ്ഗവൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശിഹാബ് മൊഗ്രാൽ നന്ദിയും പറഞ്ഞു.

news, mogral, kasaragod,