ലീഗ് പ്രവർത്തകർ റംസാൻ കിറ്റ് വിതരണം ചെയ്തു


മൊഗ്രാൽ പുത്തൂർ ജൂൺ 08, 2018 • ജീവകാരുണ്യ പ്രവർത്തന രംഗത്ത് മാതൃകയാവുകയാണ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് 15-ാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി. പ്രയാസങ്ങളും വേദനയും മറ്റുള്ളവരെ അറിയിക്കാതെ കഷ്ടപ്പെടുന്ന കുടുംബങ്ങളെ കണ്ടെത്തി അവരുടെ വീടുകളിലേക്ക് ആവശ്യമായ സഹായങ്ങൾ മുസ്ലിംലീഗ്, യൂത്ത് ലീഗ്, എം.എസ് എഫ് പ്രവർത്തകർ എത്തിച്ചു കൊടുത്തു. റംസാൻ തലേന്ന് രാത്രി റംസാൻ കിറ്റ് അർഹരായ കുടുംബങ്ങൾക്ക് എത്തിച്ചു കൊടുത്താണ് സഹായ വിതരണങ്ങൾക്ക് തുടക്കം കുറിച്ചത്. തൊഴിലുപകരങ്ങൾ, നൂറോളം കുടുംബങ്ങൾക്ക് പുതുവസ്ത്രങ്ങൾ, 140 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ, കുടിവെള്ള പദ്ധതിക്കുള്ള ധനസഹായം തുടങ്ങിയവയാണ് ലീഗിന്റെ നേതൃത്വത്തിൽ നൽകിയത്.

എം.എസ്.എഫ് മൊഗ്രാൽ പുത്തൂരിൽ പ്രതിഭാ സംഗമം സംഘടിപ്പിച്ചു. കൂടാതെ വാർഡിലെ എസ്.എസ്. എൽ.സി വിജയികളെ അനുമോദിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ എ.ജലീൽ ,ഖത്തീബ് അൻവർ അലി ഹുദവി എന്നിവർ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി. കെ.ബി. കുഞ്ഞാമു,എസ്.പി.സലാഹുദ്ദീൻ,എം എ. നജീബ്, ജീലാനി കല്ലങ്കൈ, എം.എം. അസീസ്, നൂറുദ്ദീൻ, സിദ്ധീഖ് ബേക്കൽ, സി.പി അബ്ദുല്ല, മാഹിൻ കുന്നിൽ, ഇർഫാൻ, റഫീഖ്, ഡി.എം.നൗഫൽ, ആസു അറഫാത്ത്, സിദ്ധീക്ക് കൊക്കടം, ലത്തീഫ് അത്തു, പി.ബി.ഷെഫീഖ്, ഉസ്മാൻ കല്ലങ്കൈ, ഹംസ പുത്തൂർ, ഹമീദ് മുണ്ടേക്ക, ആശി , മുഹമ്മദ് കുന്നിൽ, മുഹമ്മദ് അറഫാത്ത്, മുഹമ്മദ് മൂല, റഫീഖ് പുത്തൂർ, പി.ബി.അബ്ദുൽ റഹിമാൻ, മുബസ്സിർ, പി.എ.. അബ്ബാസ്, ഫർഹാൻ, സാബിർ, തുടങ്ങിയവർ നേതൃത്വം നൽകി.

muslim,league, mogral, puthur, news,