കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിൽ വീണു


മഞ്ചേശ്വരം ജൂൺ 03, 2018 • കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിൽ വീണു. നിറയെ യാത്രക്കാരുമായി മംഗളൂറു ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് ഞായറാഴ്ച വൈകീട്ടോടെയാണ് മഞ്ചേശ്വരം പെട്രോൾ പമ്പിന് സമീപത്ത് അപകടത്തിൽ പെട്ടത്. സംഭവത്തിൽ ആർക്കും പരിക്കില്ല. പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചു.

manjeshwaram, ksrtc, accident,