മംഗൽപാടി പഞ്ചായത്ത് കെ എം സി സി: ശിഫായത്ത് റഹ് മ തുക കൈമാറി


അബുദാബി ജൂൺ 03, 2018 • അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എo സി സി നടപ്പിലാക്കി വരുന്ന മാരക രോഗങ്ങൾക്ക് വിധേയമായി പ്രയാസം അനുഭവിക്കുന്ന രോഗികൾക്കുള്ള ചികിത്സാ സഹായ പദ്ധതിയായ ശിഫായത്ത് റഹ്മാക്കുള്ള മംഗൽപാടി പഞ്ചായത്ത് കെ എo സി സി യുടെ വിഹിതം കൈമാറി.

അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റെറിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് കെ എo സി സി ജനറൽ സെക്രട്ടറി സവാദ് ബന്തിയോട് , മണ്ഡലം പ്രസിഡന്റ് സെഡ്. എ. മൊഗ്രാലിനെ തുക ഏൽപ്പിച്ചു .

ചടങ്ങിൽ മണ്ഡലം വൈസ് പ്രസിഡന്റ് അസീസ് കന്തൽ അധ്യക്ഷത വഹിച്ചു.ഷാർജ മഞ്ചേശ്വരം മണ്ഡലം കെ എo സി സി സെക്രട്ടറി സാദിഖ് കുബണൂർ ഉൽഘാടനം ചെയ്തു. സക്കീർ കമ്പാർ പ്രാർത്ഥന നടത്തി.അബ്ദുൽ റഹ്മാൻ കമ്പള ബായാർ,ഇസ്മായിൽ മുഗ്ളി, അബൂബക്കർ ഹാജി , ഹമീദ് മാസ്സിമാർ നിസാർ ഹൊസങ്കടി, എന്നിവർ പ്രസംഗിച്ചു. സവാദ് ബന്തിയോട് സ്വാഗതവും അലി കുബണൂർ നന്ദിയും പറഞ്ഞു.

manjesshwar, kmcc, shirfathurahma, abudhabi,mangalpady-kmcc-abudhabi