പരിസ്ഥിതി ദിനം; കുമ്പളയിൽ നടന്നത് പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും ബാനറിൽ നാട്ടുകാരുടെയും പൊലീസിന്റെയും ശുചീകരണമെന്ന് ആക്ഷേപം


കുമ്പള ജൂൺ 06, 2018 • ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുമ്പളയിൽ നടന്നത് പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും ബാനറിൽ നാട്ടുകാരുടെയും ജനമൈത്രി പൊലീസിന്റെയും ശുചീകരണ പ്രവർത്തനങ്ങളാണെന്ന് ആക്ഷേപം. യഥാർത്ഥത്തിൽ കുമ്പള ടൗണിലും പരിസരങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത് ജനമൈത്രി പൊലീസും വ്യാപാരികളും നാട്ടുകാരും ചേർന്നാണ്. ഇരുപത്തിമൂന്നാം വാർഡിൽ നടന്ന ഈ പരിപാടിയിൽ സംബന്ധിച്ച പഞ്ചായത്തുമായി ബന്ധമുള്ള ആൾ എന്ന് പറയാനുണ്ടായിരുന്നത് ഇരുപത്തിരണ്ടാം വാർഡ് അംഗം സുധാകം കാമത്ത് മാത്രമായിരുന്നു. മറ്റ് ജനപ്രതിനിധികളോ ഉദ്യോഗസ്ഥരോ ശുദ്ധീകരണ പ്രവർത്തന ഉദ്ഘാടന ചടങ്ങിൽ പോലും സംബന്ധിച്ചില്ലെന്നാണ് ആക്ഷേപം. പൊലീസും നാട്ടുകാരും വ്യാപാരികളും മുന്നിട്ടിറങ്ങി ചെയ്ത ശുചീകരണത്തിന് എന്തിനാണ് പഞ്ചായത്തിന്റെ ബാനറെന്നും നാട്ടുകാർ ചോദിക്കുന്നു.

news, kumbla, environment, day, june 5,