കുമ്പളയിൽ പെരുന്നാൾ വിപണി സജീവമായി; കച്ചവടം 40 ശതമാനം വരെ കുറവെന്ന് വ്യാപാരികൾ


കുമ്പള ജൂൺ 14, 2018 • ഈദുൽ ഫിത്തർ അടുത്തെത്തിയതോടെ കുമ്പള യിലെ പെരുന്നാൾ വിപണി സജീവമായി. ഇപ്രാവശ്യം സ്‌കൂൾ തുറക്കൽ ഒരുമിച്ചതായതും സാമ്പത്തിക ഞെരുക്കവും ജി.എസ്.ടി പ്രശ്നവും വിപണിയെ സാരമായി ബാധിച്ചതായി വ്യാപാരികൾ പറയുന്നു. കഴിഞ്ഞ പ്രാവശ്യത്തെ അപേക്ഷിച്ച് മുപ്പത് മുതൽ നാൽപ്പത് വരെ ശതമാനം കച്ചവടത്തിൽ ഇടിവുണ്ടായതായി കുമ്പളയിലെ വസ്ത്ര വ്യാപാരിയായ എം.എ മൂസ കുമ്പള വാർത്തയോട് പറഞ്ഞു. പെരുന്നാൾ അടുത്തെത്തിയ തോടെ രാത്രി ഏറെ വൈകിയും വസ്ത്ര ക്കടകളും ചെരിപ്പ് കടകളും തുറന്ന് പ്രവർത്തിക്കുന്നു.kumbla-town, news, kasargod, grooms club,