സീതാംഗോളിയിൽ യുവാവിന് മർദ്ദനമേറ്റു; സംഭവം അറിഞ്ഞെത്തിയ സംഘം ടൗണിൽ വാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു


സീതാംഗോളി ജൂൺ 11, 2018 • യുവാവിന് മർദ്ദനമേറ്റെന്ന വിവരമറിഞ്ഞത്തിയ സംഘം സീതാംഗോളി ടൗണിൽ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. മുഗു റോഡിൽ വെച്ച് ഇന്നലെ രാത്രി എട്ട് മണിയോടെ ഒരു സംഘം യുവാക്കൾ വഴി നടന്നു പോകുന്നവരെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തതായി പറയുന്നു, പിന്നീട് മുഗുഭാഗത്ത് നിന്നെത്തിയ ഒരു സംഘം സീതാംഗോളി ടൗണിലുണ്ടായിരുന്ന മായിപ്പാടിയിലെ മഹേഷി(23)നെ മർദ്ദിച്ചു. മഹേഷിനെ മംഗളൂരുവിലെ ആസ്പതിയിൽ പ്രവേശിപ്പിച്ചു. ഇതറിഞ്ഞാണ് അഞ്ച് ബൈക്കുകളിൽ എത്തിയ സംഘം അരമണിക്കൂറോളം സീതാംഗോളി ടൗണിൽ തലങ്ങും വിലങ്ങും ബൈക്ക് ഓടിച്ച് വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വിവരമറിഞ്ഞ് കുമ്പള പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും സംഘം കടന്നുകളഞ്ഞിരുന്നു.

kumbla-seethamgoli, news,