സ്വർഗ്ഗയിൽ മൃഗാശുപത്രിയുടെ ഉപകേന്ദ്രം ഉദ്ഘാടനം ചെയ്തു


സ്വർഗ്ഗ ജൂൺ 05, 2018 • മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ പെടുന്ന എൻമകജെ പഞ്ചായത്തിലെ സ്വർഗയിൽ കേരള സർക്കാർ പുതുതായി അനുവദിച്ച മൃഗാശുപത്രിയുടെ ഉപകേന്ദ്രം ഉത്ഘാടനം ചെയ്തു.അടിസ്ഥാന സൗകര്യ വികസന രംഗത്ത്‌ ഈ പ്രദേശങ്ങൾ പിന്നോക്കാവസ്ഥയിൽ ആവാൻ കാരണം സ്ഥിര ജീവനക്കാരുടെ അഭാവമാണ് അതു പരിഹരിക്കുന്നതിന് തദ്ദേശീയരായ ഉദ്യോഗസ്ഥർ ഉണ്ടാവണം. പരാധീനതകൾക്കിടയിലും ഉന്നത കേന്ദ്രങ്ങളിൽ സമ്മർദം ചെലുത്തി വികസന പദ്ധതികൾ കൊണ്ട് വരുന്ന ജനപ്രതിനിധികളെ അഭിനന്ദിക്കുന്നു. 

പഞ്ചായത്ത് പ്രസിഡന്റ് രൂപവാണി ആർ ഭട്ട് അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ചന്ദ്രാവതി സ്വാഗതം പറഞു.ഡോ:ചന്ദ്ര മോഹൻ റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ പുഷ്പ മേക്കള,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സഫ്രീന പെർള,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ആയിഷ പെർള,ജയശ്രീ കോളായി,സിദ്ധിഖ് വളമോഗർ,ഹനീഫ് നടവയൽ,സിദ്ധിഖ് കണ്ടികെ,ഐത്തപ്പ കൂടാൽ,ശാരദ വൈ,ശശികല എന്നിവർ സംബന്ധിച്ചു.


inauguration, manjeshwaram, news,