ഹസനബ്ബ വധം: മൃതദേഹം ജഡ്ജിയുടെ സാന്നിധ്യത്തിൽ പുറത്തെടുത്ത് ഇൻക്വസ്റ്റ് നടത്തി


മംഗളുരു ജൂൺ 12, 2018 • കന്നു കാലി വ്യാപാരിയെ ബജ്റംഗ്ദൾ പ്രവർത്തകരും പോലീസും ചേർന്ന് കൊന്ന് വഴിയിൽ തള്ളിയ സംഭവത്തിൽ മൃതദേഹം വീണ്ടും പുറത്തെടുത്ത് മജിസ്ട്രേറ്റിന്റ സാന്നിധ്യത്തിൽ വീണ്ടും ഇൻക്വസ്റ്റ് നടത്തി, തിങ്കളാഴ്ച രാവിലെ പോലീസ് ഈദ് ഗാഹ് ഖബർസ്ഥാനിൽ എത്തി നേരത്തേ ഖബറടക്കിയ മൃതദേഹം വീണ്ടും പുറത്തെടുത്തു. ഉടുപ്പി ജില്ലാ കോടതി ജഡ്ജി ഇർഫാൻ ,അന്വേഷണച്ചുമതലയുള്ള ഹരികേഷ് സോനാ വനെയടക്കുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും കൊല്ലപ്പെട്ട ഹസനബ്ബയുടെ ബന്ധുക്കളുടെയും സാന്നിധ്യത്തിലാണ് പുറത്തെടുത്തത്. തുടർന്ന് ജഡ്ജിയുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടത്തി. പണമ്പൂർ പോലീസിന്റെ നേതൃത്വത്തിലായിരുന്നു നടപടികൾ. ചൊവ്വാഴ്ച പലർച്ചെ വരെ നീണ്ട നടപടിക്രമങ്ങൾ അവസാനം വരെയും മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലായിരുന്നു. നടന്നത്.

ഹസനബ്ബ കൊല്ലപ്പെട്ടത് പോലീസ് സ്റ്റേഷന് അകത്ത് വെച്ചാണെന്ന ബന്ധുക്കളുടെ പരാതിയെത്തുടർന്നാണ് പുതിയ അന്വേഷണം. അതിനിടെ നേരത്തേ അറസ്റ്റിലായ ഹരിയ്ക്ക എസ് ഐ യും മറ്റു രണ്ട് പോലീസുകാരും മേൽക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷ കോടതി തള്ളി. ഇവരെ നേരത്തെ കോടതി ജൂൺ 13 വരെ റിമാന്റ് ചെയ്തിരുന്നു.

കഴിഞ്ഞ മാസം 30 നാണ് കാലി കച്ചവടക്കാരനായ  ഹസനബയെയും കൂട്ടുകാരെയും ഹരിയഡ്ക്കയ്ക്ക് സമീപം പ്രാദേശിക  ബജ്റംഗ്ദൾ നേതാവ് സൂരിയുടെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം സ്കോർപിയോ  കാർ തടഞ്ഞ് നിർത്തി അക്രമിച്ചത്. സുഹൃത്തുക്കൾ ഓടി രക്ഷപ്പെട്ടെങ്കിലും ഹസനബയുടെ മൃതദേഹം ഉടുപ്പിക്കടുത്ത് വഴിയിൽ തള്ളിയ നിലയിൽ കാണപ്പെടുകയായിരുന്നു.

ഹസനബ്ബയുടെ ബന്ധുക്കൾ നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വഷണത്തിൽ ഹരിയഡ്ക്ക എസ്.ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ സാന്നിധ്യത്തിലാണ് ബജ്റംഗ്ദൾ പ്രവർത്തകർ ഇയാളെ മർദ്ദിച്ച് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയായിരുന്നു.


mangluru, hassanabba, murder, case, re investigate,cattle trader Hussainabba's body dug out