സ്കൂൾ ക്യാമ്പസ് നവീകരണം -ഹരിത ക്യാമ്പസ് പദ്ധതിക്ക് തുടക്കമായി


കുമ്പള ജൂൺ 09, 2018 • പൊതു വിദ്യാലയങ്ങളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കുമ്പള ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ ഹരിത ക്യാമ്പസ് പദ്ധതി ആരംഭിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഉദയകുമാരി ടീച്ചർ, പി.ടി.എ പ്രസിഡന്റ് സുരേഷ് റാവു, പി.ടി.എ എക്സിക്യൂട്ടീവ് അംഗം അഹമ്മദലി എന്നിവരുടേയുംസ്കൂളിലെ മറ്റു അധ്യാപകരുടേയും സാന്നിധ്യത്തിൽ സ്കൂൾ ഹരിതസേന ക്ലബ് അംഗങ്ങളാണ് പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

green-campus-kumbla, ghss, kumbla, kasaragod,