വിദ്യാർത്ഥികൾക്ക്‌ അറബി ഭാഷ പഠിക്കാനുള്ള അവസരം നിഷേധിക്കുന്നത്‌ പ്രതിഷേധാർഹം: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്‌


കാസറഗോഡ്‌ ജൂൺ 12, 2018 • കുമ്പള ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥികൾ അറബി ഭാഷ പഠിക്കാനുള്ള താൽപര്യം പ്രകടിപ്പിച്ചിട്ടും വിദ്യാർത്ഥികളെ നിർബന്ധപൂർവ്വം അതിൽ നിന്ന് പിന്തിരിപ്പിക്കുന്ന സ്കൂൾ അധികാരികളുടെ നടപടി ദുരൂഹവും വിദ്യാർത്ഥികളുടെ അവകാശങ്ങൾക്ക്‌ നേരെയുള്ള കടന്നു കയ്യറ്റുവുമാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്‌ സെക്രട്ടറിയേറ്റ്‌ അഭിപ്രായപെട്ടു. ഒന്നാം ഭാഷ തെരഞ്ഞെടുക്കാനുള്ള വിദ്യാർത്ഥികളുടെ അവകാശമാണ് സ്കൂൾ അധികാരികൾ ഇതിലൂടെ നിഷേധിക്കുന്നത്‌ . അത്‌ വിദ്യാർത്ഥികളുടെ ഇഷ്ടപെട്ട ഭാഷ പഠിക്കാനുള്ള അവകാശത്തിനു നേരെയുള്ള കടന്നു കയറ്റമാണ്. കന്നഡ പഠിക്കുന്ന കുട്ടികളുടെ മലയാള ഭാഷ നിര്‍ബന്ധമാക്കുന്നതിലെ ദുരൂഹത സർക്കാർ മാറ്റണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലയിൽ വിദ്യാർത്ഥികൾക്ക്‌ ഒന്നാം ഭാഷ തിരഞ്ഞെടുക്കാനുള്ള അവകാശം വകവെച്ചു നൽകണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട്‌ പോവുമെന്നും അറിയിച്ചു. യോഗത്തിൽ ജില്ലാ പ്രസിഡന്റ്‌ സുമ റാണിപുരം അധ്യക്ഷത വഹിച്ചു.

fraternity-movement-kasaragod, kumbla, ghss, school, arabic, language, second, language, issue,