ഗൃഹനാഥനെ ദുരൂഹ സാഹചര്യത്തിൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി


സീതാംഗോളി ജൂൺ 13, 2018 • ഗൃഹനാഥനെ ദുരൂഹ സാഹചര്യത്തിൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ളയിലെ ബടുവൻ കുഞ്ഞി(62) യാണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ആറു മണിയോടെ വഴിയാത്രക്കാരനായ ഒരാളാണ് പുഴയിൽ മധൂർ ഉഡുവ തടയണയിൽ മൃതദേഹം പൊങ്ങിക്കിടക്കുന്നതായി പൊലീസിനെ അറിയിച്ചത്. സ്ഥലത്ത് കുതിച്ചെത്തിയ പൊലീസും നാട്ടുകാരും ചേർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിന് കാസറഗോഡ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം ബുധനാഴ്ച സംസ്കരിക്കും.

found-dead-in-the-river, seethamgoli,