മൊഗ്രാൽ പുത്തൂരിൽ ദേശീയപാതയോരത്തെ സർക്കാർ കിണറിൽ അജ്ഞാത മൃതദേഹം; സമീപത്ത് ബൈക്ക് ഉപേക്ഷിച്ച നിലയിൽ


മൊഗ്രാൽ പുത്തൂർ ജൂൺ 03, 2018 • മൊഗ്രാൽ പുത്തൂർ ദേശീയപാതയോരത്തെ സർക്കാർ കിണറിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഞായറാഴ്ച്ച രാവിലെ കിണറിൽ നിന്നും വെള്ളമെടുക്കാൻ വന്ന സ്ത്രീകളാണ് മൃതദേഹം ആദ്യം കണ്ടത്. കിണറിന് സമീപത്ത് നിന്നും കർണ്ണാടക രജിസ്റ്റ്രേഷനിലുള്ള കെ എ 44 ക്യു 5677 നമ്പർ ബൈക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ബൈക്ക് ഉപേക്ഷിച്ച് ആത്മഹത്യ ചെയ്തതാകാമെന്നാണ് കരുതുന്നത്. മൂന്ന്-നാല് ദിവസത്തോളമായി ഈ ബൈക്ക് ഉപേക്ഷിച്ച നിലയിലെന്ന് നാട്ടുകാർ 'കുമ്പള വാർത്ത'യോട് പറഞ്ഞു. മൃതദേഹം പുറത്തെടുക്കുന്നതിനായി ഫയർഫോഴ്സ് സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കാസർഗോഡ് ടൗൺ എസ് ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.

Also Read: മൊഗ്രാൽ പുത്തൂർ കിണറ്റിൽ കണ്ടെത്തിയത് നാല് ദിവസത്തോളം പഴക്കം തോന്നിക്കുന്ന മൃതദേഹം
found-dead-body-mogral-puthur