ഉള്ളാളിൽ തെരെഞ്ഞെടുപ്പിൽ തോറ്റ മനോവിഷമത്തിൽ ആശുപത്രിയിലായ ബി.ജെ.പി നേതാവ് മരണപ്പെട്ടു


ഉള്ളാൾ ജൂൺ 03, 2018 • സ്വന്തം പാർട്ടി തെരെഞ്ഞെടുപ്പിൽ തോറ്റ മനോവിഷമത്തിൽ ആപത്രിയിലായ ബി.ജെ.പി ആർ.എസ് എസ് നേതാവ് മരണപ്പെട്ടു. ഉള്ളാൾ നിയമസഭാ തെരെഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥി പരാജയപ്പെട്ട വിവരം അറിഞ്ഞതിനെത്തുടർന്ന് മെയ് 15 ന് ആശുപത്രിയിൽ പ്രവേശിച്ചിരുന്ന പ്രാദേശിക ബി.ജെ.പി. നേതാവ് ദേവപ്പ കുലാൾ (66) ആണ് ഞായറാഴ്ച രാവിലെ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. ഉള്ളാൾ നരിംഗാന സ്വദേശിയാണ്. തെരെഞ്ഞെടുപ്പ് പ്രചരണ രംഗത്ത് ബി.ജെ പി സ്ഥാനാർത്ഥി സന്തോഷ് റായ് ബോളിയാറിനൊപ്പം സജീവമായിരുന്നു.

ഞായറാഴ്ച വൈകിട്ട് ബി.ജെ.പി പ്രാദേശിക ഘടകം തൊക്കൊട്ട് അനുസ്മരണ യോഗം സംഘടിപ്പിച്ചു. തെരെഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമായിരുന്ന മരണം തന്നെ ദു:ഖിപ്പിച്ചെന്ന് സന്തോഷ് റായ് ബോളിയാർ പറഞ്ഞു.

 fell-ill-after-partys-loss-in-ullal-dies,