കുമ്പളയിൽ പിടികൂടിയത് സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ട് കൊണ്ടുവന്ന ലഹരി വസ്തുക്കൾ


കുമ്പള ജൂൺ 02, 2018 • കുമ്പളയിൽ കാറിൽ കടത്തുന്നതിനിടെ പിടികൂടിയ ലക്ഷം രൂപയുടെ ലഹരി വസ്തുക്കൾ സ്കൂൾ കുട്ടികളെ ലക്ഷ്യം വെച്ച് വിൽക്കാൻ കൊണ്ടുവന്നതെന്ന് വ്യക്തമായി.  അറസ്റ്റിലായ ബേക്കൂർ ബളാങ്കോട് ഹൗസിൽ അബൂബക്കർ (50) ൽ നിന്നും വിവിധ രൂപത്തിലുള്ള മയക്ക് മരുന്നകളാണ് കുമ്പള പോലീസ് കൊടിയമ്മയിൽ വെച്ച് പിടികൂടിയത്. 

സ്കൂളുകൾ തുറക്കുന്ന പശ്ചാത്തലത്തിൽ കുട്ടികളെ ആകർഷിക്കുന്ന തരത്തിലുള്ള കവറുകളിലായാണ് നിരോധിത വസ്തുക്കൾ ഉണ്ടായിരുന്നത്.

ചെറിയ കുട്ടികളെപ്പോലും വരുതിയിലാക്കി ലഹരിക്കടിമപ്പെടുത്താൻ ലക്ഷ്യമിട്ട് മിഠായി രൂപത്തിൽ കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രങ്ങളോടു കൂടിയ കവറുകളിലുള്ള ലഹരി മിഠായികളും ഇയാളിൽ നിന്നും പിടികൂടിയിട്ടുണ്ട്. 8811 പായ്ക്കറ്റ് പാൻ മസാലകളാണ് ഇയാളുടെ കാറിലുണ്ടായിരുന്നത്. ഇതിന് വിപണിയിൽ ഒരു ലക്ഷത്തിൽ പരം രൂപ വിലമതിക്കുമെന്ന് കുമ്പള എസ് ഐ ടിവി അശോകൻ പറഞ്ഞു. സംഭവത്തിൽ കെ എൽ 14 ഇ 5677 നമ്പർ ടാറ്റ ഇൻഡിക്ക കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. പുകയില ഉൽപന്നങ്ങളായ മിഠായി സിഗരറ്റ്, പാൻപരാഗ്, ഗുഡ്ക, മധു തുടങ്ങിയ പദാർത്ഥങ്ങളാണ് പോലീസ് പിടിച്ചെടുത്തത്. സ്കൂൾ പരിസരങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ ചില്ലറ വ്യാപാരികൾക്ക് സാധനങ്ങൾ വിതരണം ചെയ്യുന്നത് അബൂബക്കറാണെന്ന് പൊലീസ് പറഞ്ഞു. 

സ്കൂൾ തുറക്കുന്നതോടെ ലഹരി മയക്ക് മരുന്ന് വിൽപന വീണ്ടും സജീവമാകുന്നതിന്റെ സൂചനയായാണ് ഇതിനെ കാണുന്നത്. വിദ്യാലയങ്ങൾക്കടുത്തള്ള പെട്ടിക്കടകളിലാണ് ഇത്തരം മിഠായികൾ വിൽക്കപ്പെടുന്നത്. കുട്ടികളെ സ്കൂളിലയക്കുമ്പോൾ ലഹരി വസ്തുക്കളെ കരുതിയിരിക്കണമെന്നാണ് ഈ സംഭവം തെളിയിക്കുന്നത്.

കുമ്പള പോലീസിന്റെ അവസരോചിതവും ബുദ്ധിപരവുമായ നീക്കമാണ് അബൂബക്കറിനെ കൊടിയമ്മയിൽ വെച്ച് പിടികൂടാൻ കാരണമായത്. ഇതുമായി ബന്ധപ്പെട്ടു അന്വേഷണം ആരംഭിച്ചതായും കണ്ണിയിൽ ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവരെയെല്ലാം എത്രയും പെട്ടെന്ന് പിടികൂടുമെന്നും കുമ്പള പോലീസ് അറിയിച്ചു.

Also Read: കുമ്പളയിൽ കാറിൽ കടത്തുകയായിരുന്ന ലക്ഷം രൂപയുടെ ലഹരി വസ്തുക്കൾ പിടികൂടി. ഒരാൾ അറസ്റ്റിൽ

drug, sei

zed, arrested, kumbla, police,drug-supplier-arrested