ദേശീയവേദിയുടെ ശ്രദ്ധ നിരാലംബരുടെ നീറ്റലകറ്റുന്നതിൽ-സയ്യിദ് മദനി തങ്ങൾ


മൊഗ്രാൽ ജൂൺ 11, 2018 • ജാതി-മത ചിന്തകൾക്കതീതമായി സമൂഹത്തിലെ നിരാലംബരുടെ നീറ്റലകറ്റുന്നതിൽ ദേശീയവേദി പതിപ്പിക്കുന്ന ശ്രദ്ധ ശ്ലാഘനീയമാണെന്ന് പൈക്ക ഖാസി സയ്യിദ് മുഹമ്മദ് മദനി തങ്ങൾ പറഞ്ഞു.മൊഗ്രാൽ ദേശീയവേദി, ഗൾഫ് കമ്മിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച 'റമദാൻ സാന്ത്വന സംഗമം' ഉദ്‌ഘാടനം നിർവഹിച്ച് സംസാരിക്കുകായായിരുന്നു അദ്ദേഹം. 'ബൈത്തുസ്സുറൂർ' സമർപ്പണം പോലുള്ള നന്മ നിറഞ്ഞ പരിപാടികളും നിർധനരുടെ കണ്ണീരൊപ്പുന്ന ധനസഹായങ്ങളും ഏറെ മഹത്തരവും മാതൃകാപരവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മൊഗ്രാൽ ദേശീയവേദി പ്രസിഡന്റ്: ടി.കെ.അൻവർ അധ്യക്ഷത വഹിച്ചു.തുടർന്ന് റമളാൻ സാന്ത്വനത്തിന്റെ ഭാഗമായി ദുരിതം പേറുന്ന കുടുംബങ്ങൾക്കുള്ള ലക്ഷത്തിൽ പരം രൂപയുടെ വിവാഹ-ചികിത്സ -സാമ്പത്തിക സഹായങ്ങൾ വീട്ടിൽ എത്തിച്ച് കൊടുത്തു.

ഗൾഫ് കമ്മിറ്റി അംഗം മനാഫ് എൽ.ടി , എൻ.എ.ഖാദർ മാസ്റ്റർ, മൊഗ്രാൽ സ്കൂൾ പി.ടി.എ പ്രസിഡന്റ്: എ.എം.സിദ്ദീഖ് റഹിമാൻ, മുഹമ്മദ്കുഞ്ഞി മാസ്റ്റർ, എം.എസ്.മുഹമ്മദ്‌കുഞ്ഞി പ്രസംഗിച്ചു. .സെക്രട്ടറി റിയാസ് മൊഗ്രാൽ സ്വാഗതവും, ട്രഷറർ മുഹമ്മദ് അബ്‌കോ നന്ദിയും പറഞ്ഞു.

news, mogral, deshiyavedhi, kasaragod,