ഷിറിയ റെയിൽവേ ട്രാക്കിനരികിൽ കണ്ടെത്തിയ മൃതദേഹം തൃശൂർ സ്വദേശിയുടേത്


കുമ്പള ജൂൺ 02, 2018 • കഴിഞ്ഞ ചൊവ്വാഴ്ച ഷിറിയ റെയിൽ പാളത്തിന് സമീപം തീവണ്ടി തട്ടി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. തൃശൂർ വടക്കാഞ്ചേരി സ്വദേശി മാധവ മേനോന്റെ മകൻ സുരേഷ് ആണ് എന്നാണ് തിരിച്ചറിഞ്ഞത്. കുമ്പള സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രേം സദന്റെ നിർദ്ദേശപ്രകാരം സിവിൽ പോലീസ് ഓഫീസർമാരായ പ്രതീഷ് ഗോപാൽ, നാരായണൻ, എസ്‌.ഐ. ഗോപാൽ എന്നിവർ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആളെ തിരിച്ചറിഞ്ഞത്. തിരിച്ചറിയാൻ യാതൊരു രേഖയും ഇല്ലാതെ ദിവസങ്ങളായി മൃതദേഹം മോർച്ചറിയിൽ കിടക്കുകയായിരുന്നു. തുടർന്ന് കുമ്പള സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രേം സദന്റെ നിർദ്ദേശപ്രകാരം പോലീസ് റെയിൽവേ ട്രാക്കിൽ കിലോമീറ്ററുകളോളം നടന്ന് നടത്തിയ പരിശോധനയിൽ ലഭിച്ച മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. മൃതദേഹം ബന്ധുക്കൾ വന്ന് തൃശൂരിലേക്ക് കൊണ്ട്പോയി.

Also read: 

റെയിൽവേ ട്രാക്കിനരികിൽ കണ്ടെത്തിയ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞില്ല
ഷിറിയ റെയിൽവേ ട്രാക്കിന് സമീപം അജ്ഞാത മൃതദേഹം

shiriya, train, accident, died, young, man, thrissur, natives, body, identified,dead-body-identified-shiriya