സി.പി.എം പ്രവർത്തകർ കുമ്പള ടൗൺ ശുചീകരിച്ചു


കുമ്പള ജൂൺ 04, 2018 • സി.പി.എം സംസ്ഥാന കമ്മിറ്റിക്കു കീഴിൽ നടത്തിവരുന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കുമ്പള ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമ്പള ടൗണിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. 

ജില്ല കമ്മിറ്റിയംഗം പി. രഘുദേവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കൃഷ്ണ ചെട്ടിയാർ, പ്രസാദ്കുമാർ, രമേശൻ, മുഹമ്മദ്കുഞ്ഞി, ശശി, സിദ്ദീക്ക് കാർളെ, പി.രാഘവ ഗട്ടി, സതീശൻ, മനോജ്, സിന്ധു, അബ്ബാസ് തുടങ്ങിയവർ നേതൃത്വം നൽകി. ലോഡ് കണക്കിന് മാലിന്യങ്ങളാണ് നീക്കം ചെയ്തത്.
cleaned-kumbla-town-cpm,