സ്കൂൾ വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ സി.പി.എം ലോക്കൽ സെക്രട്ടറിയെ പുറത്താക്കികുമ്പള ജൂൺ 13, 2018 • സ്‌കൂൾ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ പ്രതിയായ സി.പി.എം ബന്തിയോട് ലോക്കൽ സെക്രട്ടറിയെ സ്ഥാനത്ത് നിന്നും നീക്കം ചെയ്തു. ഏരിയാ കമ്മിറ്റി യോഗമാണ് തീരുമാനമെടുത്തത്. 

കുമ്പള സ്‌കൂളിലെ ഒൻപതാം ക്ലാസിലെ വിദ്യാർത്ഥിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടു പോയി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ നാലാം പ്രതിയാണ് പുറത്താക്കപ്പെട്ട ഫാറൂഖ് ഷിറിയ. ഏരിയാ കമ്മിറ്റി അംഗമായ ബേബി ഷെട്ടിക്കാണ് ലോക്കൽ കമ്മിറ്റിയുടെ പകരം ചുമതല നൽകിയിരിക്കുന്നത്. ഫാറൂഖ് നിലവിൽ ചുമതല വഹിക്കുന്ന ഏരിയാ കമ്മിറ്റി അംഗം, ബാലസംഘം ഏരിയാ കമ്മിറ്റി ചുമതല എന്നിവയിൽ നിന്നും നീക്കം ചെയ്യും. 

ഇൾക്കെതിരെ പാർട്ടി അന്വേഷണവും തുടർ നടപടികളും ഉണ്ടാകുമെന്നാണ് അറിയുന്നത്. ഏരിയാ കമ്മിറ്റി അംഗം, ബാലസംഘം ഏരിയാ കോഡിനേറ്റർ എന്നീ ചുമതലകളിൽ നിന്നും ഫാറൂഖ് ഫിറിയയെ ഒഴിവാക്കിയേക്കും. അടുത്ത ഏരിയാ കമ്മിറ്റി യോഗത്തിൽ ഇതുസംബന്ധിച്ചു തീരുമാനം ഉണ്ടാകും. 

ഇയാളെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നു തന്നെ പുറത്താക്കണമെന്ന അഭിപ്രായമാണത്രെ ചില ഏരിയാ കമ്മിറ്റി ഭാരവാഹികൾക്കുള്ളത്.

cpm-dismisses-local-secretary, shiriya, bandiyod, news,