കുറ്റപ്പെടുത്തലുകൾ പൊലീസിന്റെ വീര്യം കുറയ്ക്കും - കുമ്പള സിഐ പ്രേംസദൻ


കുമ്പള ജൂൺ 14, 2018 • ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ പൊലീസിനെ ഒന്നടങ്കം കുറ്റപ്പെടുത്തുന്നതും വിമർശിക്കുന്നതും പൊലീസിന്റെ വീര്യം കുറക്കാനേ ഉപകരിക്കു എന്ന് കുമ്പള സിഐ പ്രേംസദൻ പറഞ്ഞു. ജനമൈത്രി പൊലീസ് വിളിച്ചുചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റകൃത്യങ്ങൾക്കെതിരെ പൊലീസിന് ശക്തമായ നിലപാടെടുക്കേണ്ട സാഹചര്യങ്ങളുണ്ടാകുമ്പോൾ ജനപിന്തുണ ലഭിക്കാതിരുന്നാൽ വിപരീത ഫലങ്ങളാണുണ്ടാവുകയെന്നും അതിനാൽ പൊലീസിനെ വിശ്വാസത്തിലെടുത്ത് ഒപ്പം നിൽക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. പൊലീസ് ജനസേവകരാണെന്നും സേവനങ്ങൾ സമൂഹത്തിന്റെ താഴേക്കിടയിൽ എത്തിക്കുക എന്നതാണ് ജനമൈത്രി പോലീസിന്റെ ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു.

റിട്ട. ആർ ഡി ഒ വി ദ്യാ രത്നൻ അധ്യക്ഷനും സിഐ പ്രേംസദൻ സെക്രട്ടറിയും മഹാത്മ കോളേജ് വൈസ് പ്രിൻസിപ്പാൾ അബ്ദുൽ ലത്തീഫ് ഉളുവാർ, സത്താർ ആരിക്കാടി തുടങ്ങിയവർ അംഗങ്ങളുമായ ഒരു കമ്മിറ്റിയെ തെരഞ്ഞെടുത്തു. കളഞ്ഞുകിട്ടിയ പണമടങ്ങുന്ന പേഴ്സ് ഉടമസ്ഥന് നൽകി സത്യസന്ധത കാട്ടിയ ഷേഡിക്കാവിലെ നാരായണനെ ചടങ്ങിൽ ആദരിച്ചു.

ci-premsadan-kumbla, kasaragod