താലൂക്കാശുപതിയിൽ രോഗികൾക്ക് ജീവനക്കാരിൽ നിന്നും മോശം പെരുമാറ്റമെന്ന് പരാതി


ഉപ്പള ജൂൺ 02, 2018 • മംഗൽപാടി താലൂക്കാശുപത്രിയിൽ രോഗികളോട് മോശം പെരുമാറ്റമെന്ന് പരാതി. ഗർഭാശയ സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സക്കെത്തിയ മിയാപ്പദവ് സ്വദേശിയായ രോഗിക്കും ബന്ധുവിനുമാണ് ദുരനുഭവം. പരിശോധന കഴിഞ്ഞ ശേഷം ജീവനക്കാർ ഇവരോട് തറയും സ്ഥലവും വൃത്തിയാക്കാൻ ആവശ്യപ്പെടുകയായിരുന്നുവത്രെ. തയ്യാറാകാതിരുന്നപ്പോൾ ആക്ഷേപിക്കുകയും നിങ്ങൾക്ക് സ്വകാര്യാശുപത്രിയിൽ പോയി കൂടെ എന്ന് ചോദിക്കുകയും ചെയ്തതായി ഇവർ പരാതിപ്പെടുന്നു.

മറ്റു രോഗികൾക്കും താലൂക്കാശുപത്രിയിൽ നിന്നും സമാനമായ അനുഭവം ഉണ്ടായതായി നാട്ടുകാരും പറയുന്നുണ്ട്.

കഴിഞ്ഞ വർഷമാണ് മംഗൽപാടി  സി.എച്ച് സിയെ താലൂക്കാശുപത്രിയാക്കി ഉയർത്തിയത്. എന്നാൽ ഇതുവരെയായും കൂടുതൽ ജീവനക്കാരെ നിയമിക്കുകയോ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുകയോ ചെയ്തിട്ടില്ല

mangalpady, chc, hospital,