കുമ്പള പഞ്ചായത്ത് കെടുകാര്യസ്ഥതക്കെതിരെ ബി.എം.എസ് പഞ്ചായത്ത് ഓഫീസ്‌മാർച്ച് നടത്തി


കുമ്പള ജൂൺ 07, 2018 •  കുമ്പള ടൗണിന്റെ വികസന കാര്യങ്ങളിൽ ശ്രദ്ധിക്കാതെ അവഗണിക്കുന്ന കുമ്പള പഞ്ചായത്ത് ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും നിലപാടിൽ പ്രതിഷേധി ച്ച് ഭാരതീയ മസ്ദൂർ സംഘ് കുമ്പള പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ പഞ്ചായത്ത് ഓഫീസിലേക്ക് മാർ ച്ച് നടത്തി.

കുമ്പള ടൗണിലുള്ള വീര ഹനുമാൻ വ്യായാമ ശാല സമീപത്ത് നിന്നും പ്രകടനമായി എത്തിയ പ്രവർത്തകരെ പഞ്ചായത്ത് ഓഫീസിന് മുമ്പിലുള്ള ഗെയറ്റുകളിൽ സുസജ്ജമായി നിലയുറപ്പിച്ച പൊലീസ് തടഞ്ഞു. തുടർന്ന് റോഡിൽ വച്ച് മാർച്ച് ജില്ലാ സെക്രട്ടറി കെ. ശ്രീനിവാസ ഉദ്ഘാ ടനം ചെയ്തു. ജോയിൻറ് സെക്രട്ടറി പി.ദിനേശ് അദ്ധ്യക്ഷത വഹിച്ചു. നിരവധി പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തു.
bms-protest, kumbla, panchayath,