ബൈക്കിൽ കഞ്ചാവ് കടത്തുകയായിരുന്ന യുവാവ് വാഹന പരിശോധനക്കിടെ പിടിയിൽ; ഒന്നര കിലോ കഞ്ചാവ് കണ്ടെടുത്തു


തലപ്പാടി ജൂൺ 02, 2018 • ബൈക്കില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവ് വാഹന പരിശോധനയ്ക്കിടെ പിടിയിലായി. ഇയാളിൽ നിന്ന് ഒന്നര കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. മുളിഞ്ച കുണ്ടുപുള്ളി ഹൗസിലെ അബൂബക്കര്‍ സിദ്ദീഖ്‌ (32) നെയാണ് ഉള്ളാൾ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.

ganja-arrest, kasaragod, native, ullal,