മുതിർന്ന പൗരന്മാരോട് കാണിക്കുന്ന അവഗണന ഏറ്റവും വലിയ സാംസ്‌കാരിക ജീർണത - എ.കെ.എം.അഷ്‌റഫ്


മഞ്ചേശ്വരം ജൂൺ 12, 2018 • പുതിയ തലമുറ മുതിർന്ന പൗരന്മാരോട് കാണിക്കുന്ന അവഗണന ഏറ്റവും വലിയ സാംസ്‌കാരിക ജീർണതയാണെന്നും വൃദ്ധ സദനങ്ങൾ ഉയർന്നു വരുന്നത് പ്രബുദ്ധ സമൂഹത്തിനു നാണക്കേടാണെന്നും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം.അഷ്‌റഫ് അഭിപ്രായപ്പെട്ടു. സാമൂഹ്യ നീതി വകുപ്പിന്റെ മുതിർന്ന പൗരൻമാരോടുള്ള അവഗണനയ്ക്കും ചൂഷണത്തിനും എതിരെയുള്ള ബോധവൽക്കരണ പരിപാടിയുടെ കാസർകോട് ജില്ലാ തല പ്രചരണ ജാഥയുടെ ഉദ്ഘാടനം എ.കെ.എം. അഷ്റഫ് നിർവ്വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മമത ദിവാകരൻ അധ്യക്ഷയായി. ജില്ലാ സാമൂഹിക നീതി ഓഫീസർ ദീന ഭരതൻ. പഞ്ചായത്ത് പ്രസിഡന്റുമാരായ ശാഹുൽ ഹമീദ്,അബ്ദുൽ മജീദ്,ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ബഹറിൻ മുഹമ്മദ്,മുഹമ്മദ് മുസ്തഫ,ഫാത്തിമത് സുഹറ,മെമ്പർമാരായ ജയാനന്ദ,ഹസീന കെ,സായിറ ഭാനു,ആശാലത,മിസ്‌ബാന, പ്രസാദ് റായ്, പ്രദീപ് കുമാർ, സദാശിവ, സപ്രീന പ്രസംഗിച്ചു.

akm-ashraf, manjeshwar, news, kumbla, kasaragod,