സ്കൂട്ടർ അപകടം ; യുവതി മരിച്ചു; ഭർത്താവിന് ഗുരുതരം


മംഗളുരു ജൂൺ 12, 2018 • മംഗളുരു നഗരത്തിൽ നന്തൂർ ജംഗ്ഷനിൽ സ്കൂട്ടിയും ഏയ്ച്ചർ വാനും കൂട്ടിയിടിച്ച് യുവതി മരിച്ചു. സംറീൻ (26) മരിച്ചത്. മൂളൂരുവിൽ നിന്നും ബെൽത്തങ്ങാടിയിലേക്ക് പോകുകയായിരുന്ന ഇവർ സഞ്ചരിച്ച സ്കൂട്ടിയിൽ എതിരേ വന്ന കെ.എ. 21 എ 8445 ഏച്ചർ വാൻ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പിൻസീറ്റിലിരിക്കുകയായിരുന്ന സംറീൻ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തലക്കും കഴുത്തിനും ഗുരുതര പരിക്കേൽക്കുകയും ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരണപ്പെടുകയായിരുന്നു.

സ്കൂട്ടി ഓടിക്കുകയായിരുന്ന ഇവരുടെ ഭർത്താവ് മുഹമ്മദ് സമീറി(30) നെ ഗുരുതരമായ പരുക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവശിപ്പിച്ചു. കൻകനാടി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.

accident-rider-dies, mangluru, news,