"ഇടതു സർക്കാർ സംഘ് പരിവാറിനു വിടുവേല ചെയ്യുന്നത് ഇടതുപക്ഷത്തെ നശിപ്പിക്കും" വെൽഫെയർപാർട്ടി


കുമ്പള • "ഇടതു സർക്കാർ സംഘ് പരിവാറിനു വിടുവേല ചെയ്യുന്നത് ഇടതുപക്ഷത്തെ നശിപ്പിക്കുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി മെമ്പർ ടി.മുഹമ്മദ് വേളം അഭിപ്രായപ്പെട്ടു. ജനകീയ സമരങ്ങളെ വേട്ടയാടുന്ന ഇടത് സർക്കാരിനെതിരെ വെൽഫെയർപാർട്ടി കുമ്പളയിൽ നടത്തിയ രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെൽഫെയർപാർട്ടി ജില്ലാ പ്രസിഡന്റ് മുഹമ്മദ് വടക്കേക്കര അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രതിനിധി സഭാ മെമ്പർ സൈനുദ്ദീൻ കരിവള്ളൂർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി അമ്പുഞ്ഞി തലക്ലായ്, ജില്ലാ വൈസ് പ്രസിഡന്റ് കെ.രാമകൃഷ്ണൻ, ജില്ലാ സെക്രട്ടറിമാരായ പി.കെ. അബ്ദുല്ല, ഫെലിക്സ് ഡിസൂസ, ഫൗസിയ സിദ്ദീഖ്, ജില്ലാ കമ്മിറ്റി അംഗം അബ്ദുൽ ഖാദർ ചട്ടഞ്ചാൽ, എഫ്.ഐ.ടി.യു. ജില്ലാ പ്രസിഡന്റ് ഹമീദ് കക്കണ്ടം, ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റി അംഗം ഇർഫാൻ ഉദുമ തുടങ്ങിയവർ സംബന്ധിച്ചു. മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അബ്ദുല്ലത്തീഫ് കുമ്പള സ്വാഗതവും കാസർഗോഡ് മണ്ഡലം സെക്രട്ടറി ബഷീർ മൊഗ്രാൽ പുത്തൂർ നന്ദിയും പറഞ്ഞു.

welfare, party, news, kumbla, kasaragod,