യു ടി ഖാദർ മന്ത്രിയായേക്കും. കർണാടകയിൽ മന്ത്രിസഭ രൂപീകരണ ചർച്ച പുരോഗമിക്കുന്നു


ബംഗളൂറു • കർണ്ണാടകയിൽ കോൺഗ്രസ് - ജെഡിഎസ് സഖ്യത്തിന്റെ നേതൃത്വത്തിൽ മന്ത്രിസഭ രൂപീകരണ ചർച്ച പുരോഗമിക്കുന്നു.  ബുധനാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന കുമാരസ്വാമിയോടൊപ്പം ബാക്കി മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യാനാണ് സാധ്യത. മുഖ്യമന്ത്രിക്ക് പുറമെ പതിമൂന്ന് മന്ത്രിമാർ ജെ.ഡി.എസിനും രണ്ട് ഉപമുഖ്യമന്ത്രിമാരടക്കം ഇരുപതു മന്ത്രിമാർ കോൺഗ്രസിനും നൽകാൻ നേരത്തെ ധാരണയായിട്ടുണ്ട്.
ജെഡിഎസിൽ നിന്ന് ജി. പരമേശ്വര ഉപമുഖ്യമന്ത്രിയാവും. എന്നാൽ കോൺഗ്രസിൽ നിന്നുള്ള രണ്ടാം ഉപമുഖ്യ മന്ത്രി ആരാകുമെന്ന് തീരുമാനമായില്ല. ഡി. കെ ശിവകമാറിന്റെ പേരാണ് ഇതിന് പരിഗണിക്കുന്നത്.

എന്നാൽ ഉള്ളാൾ എം.എൽ.എ യും മുൻ മന്ത്രിയുമായ യു.ടി. ഖാദറിന് മന്ത്രി സ്ഥാനം ഉറപ്പായിട്ടുണ്ട്. മുതിർന്ന എം.എൽ എ എന്ന പരിഗണനയും ന്യുനപക്ഷ പ്രാതിനിധ്യവും പരിഗണിച്ചാണിത്. കൂടാതെ ദക്ഷിണ കന്നട ഉഡുപ്പി ജില്ലകളിൽ നിന്നും കോൺഗ്രസ് - ജെ.ഡി, എസ് സഖ്യത്തിൽ നിന്നുള്ള ഒരേ ഒരു എം.എൽ.എ. യാ ണ് ഖാദർ. ആരോഗ്യ വകുപ്പോ ഭക്ഷ്യ സിവിൽ സപ്ലൈ വകപ്പോ ആയിരിക്കും ഖാദറിന് ലഭിക്കുക.

ut-khader-karnataka, ullal,