കുമ്പള കോയിപ്പാടി റെയിൽവേ അടിപ്പാത പണിതുടങ്ങി


കുമ്പള • കോയിപ്പാടി, കൊപ്പളം, ബത്തേരി വാസികൾക്ക് ആശ്വാസമായി കുമ്പള റെയിൽവേ സ്റ്റേഷന് സമീപം സബ് വേയുടെ പണി ആരംഭിച്ചു. നിലവിലുള്ള ലെവൽ ക്രോസ്സുകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കുമ്പളയിലും സബ് വേ നിർമ്മിക്കുന്നത്. ഇതോടെ മണിക്കൂറുകളോളം ഗേറ്റിൽ കാത്ത് നിൽക്കേണ്ടി വരുന്നത് ഇല്ലാതാവും. 

രണ്ട് കോടി രൂപ ചിലവിൽ പന്ത്രണ്ട് അടി ഉയരത്തിലാണ് ഇതിന്റെ നിർമ്മാണം. റോഡിന് പതിനഞ്ച് അടി വീതിയുണ്ടാവും. ദേശിയ പാതയിൽ നിന്ന് താഴോട്ട് ഇറങ്ങുന്ന റോഡിന് മേൽക്കൂരയും കൂടി നിർമ്മിക്കുന്നു എന്നതാണ് ഇതിന്റെ ഒരു പ്രത്യേകത. നേരത്തെ നിർമ്മിച്ച സബ്‌വേകൾക്ക് ഡ്രൈനേജ് സംവിധാനം ഇല്ലാത്തത് വലിയ പോരായ്മയായിരുന്നു. അത് കാരണം മഴപെയ്താൽ വെള്ളം നിറയുകയും ഒട്ടേറെ പ്രയാസങ്ങൾ അനുഭവിക്കേണ്ടി വന്നിരുന്നു. പക്ഷെ ഇതിന് അങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാവില്ലെന്ന് കോൺട്രാക്റ്റർ സി.എസ്‌.വർഗീസ് കുമ്പള വാർത്തയോട് പറഞ്ഞു. ഒരു വർഷം കൊണ്ടാണ് പദ്ധതി പൂർത്തിയാക്കേണ്ടത്. അതിനിടെ കുമ്പളയിൽ തന്നെ അതിവിപുലമായ രീതിയിൽ ഫ്ലൈ ഓവർ നിർമ്മിക്കുന്നതിനും ഭരണാനുമതി ആയിട്ടുണ്ട്. അതിന് 40.98 കോടി ആണ് അനുവദിച്ചിരിക്കുന്നത്.
under, passage, koipady, news, kumbla, railway,