ഉളുവാർ ബായിക്കട്ട പ്രാഥമികാരോഗ്യകേന്ദ്രം കെട്ടിടം ഉപയോഗശൂന്യമായി


കുമ്പള • ഉളുവാർ ബായിക്കട്ടയിലുള്ള പ്രാഥമികാരോഗ്യകേന്ദ്രം ഉപയോഗശൂന്യമായി. മുപ്പതു വർഷങ്ങൾക്കു മുമ്പ് നിർമ്മിച്ച ഈ കെട്ടിടത്തിന് ചോർച്ചയുണ്ടായതിനാൽ രണ്ടു വർഷം മുമ്പ് കോൺക്രീറ്റ് കൂരയ്ക്ക് ഓട് പാകി നന്നാക്കാൻ അധികൃതരുടെ ഭാഗത്തു നിന്നും ശ്രമം നടന്നിരുന്നു. എന്നാൽ ഭിത്തികളിൽ കൂടിയുള്ള ചോർച്ചയും വാതിലിന്റെയും ജനലുകളുടെയും കെട്ടുറപ്പില്ലായ്മയും കെട്ടിടത്തെ ഉപയോഗശൂന്യമാക്കുകയായിരുന്നു.

മുമ്പ് ഇവിടെ എല്ലാ ദിവസവും ഒരു നേഴ്സിന്റെ സേവനം ലഭിച്ചിരുന്നു. എന്നാൽ കെട്ടിടം താമസയോഗ്യമല്ലാതായതോടെ ക്രമേണ വല്ലപ്പോഴുമുളള പ്രതിരോധ കുത്തിവെയ്പ് കേന്ദ്രം മാത്രമായി മാറുകയായിരുന്നു ഈ കെട്ടിടം. നിലവിൽ ഒരു വർഷത്തോളമായി കെട്ടിടം ഒഴിഞ്ഞു കിടക്കുകയാണ്. സാധാരണ നടക്കാറുള്ള പ്രതിരോധ മരുന്ന് വിതരണങ്ങളും കുത്തിവെയ്പുകളും സമീപത്തെ ഉദ്ഘാടനം ചെയ്യപ്പെടാത്ത ഒരു കെട്ടിടത്തിലാണ് നടക്കുന്നത്. ആരോഗ്യ കേന്ദ്രത്തിന് ആവശ്യമായ കെട്ടിടം ഉടൻ നിർമ്മിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

uluwar-baikatta-primary-health-centre, kumbla,